Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 💔 US 21

528 51 19
                                        

Part - 21

കാലിൽ തോന്നിയ അസ്സഹനീയമായ വേദനയാണ് എന്നെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്..... കാൽ ഒരുപോലെ തന്നെ വെച്ചത് കൊണ്ടാണെന്നു തോന്നുന്നു തരിപ്പും വേദനയും....

താഴെ ഇരിക്കുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ സമയം ആറാകുന്നതേ ഉള്ളൂ.... പിന്നെ കിടന്നാലും ഉറക്കം വരില്ല എന്ന് അറിയാവുന്ന കാരണം അതിനു മുതിർന്നില്ല...

സൈഡിലേക്ക് നോക്കിയപ്പോൾ ഇന്നലെ രാത്രി തല്ലുകൂടി ഞാൻ കിടക്കുന്നതിൽ നിന്നും കിലോമീറ്ററുകൾ മാറി കിടന്ന ഒരുത്തൻ ദേ ഇപ്പൊ എന്റെ അരികു പറ്റി എന്നോടൊട്ടി കിടക്കുന്നുണ്ട്... ഈ ആളാണ് പിണങ്ങിയതെന്നു കണ്ടാൽ പറയോ... എന്തായിരുന്നു ചെക്കന്റെ ദേഷ്യം...

ഞാൻ ചോദിച്ചതിനുപോലും അവൻ മിണ്ടാതെ കിടന്നു... മ്മ്മ്.. കുറച്ചു കൂടുന്നുണ്ട് ചെക്കന്... ഈ അവസ്ഥയിലായതുകൊണ്ട് ഞാൻ ഒന്നും ചെയ്യില്ലെന്നറിയാം... അതാ അവന് ഇത്ര ധൈര്യം....

ഉറങ്ങുമ്പോ എന്തൊരു പാവമാ ചെക്കൻ.... നല്ല ക്യൂട്ട് ആയി തോന്നും.... എഴുന്നേറ്റാലോ ഹോ ഓർക്കാനേ വയ്യ..... മുഖത്ത് വീണു കിടക്കുന്ന മുടി അവനിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് തോന്നിയതും പയ്യെ ഞാൻ അത്‌ ഒതുക്കി വെച്ചു.... വായ പകുതി തുറന്നു പിടിച്ചിട്ടുണ്ട്...

അവന്റെ ഒരു കാല് എന്റെ കാലിലാണ് ഉള്ളത് കൈ എന്നെ ചുറ്റി പിടിച്ചിട്ടും ഉണ്ട്.. വെറുതെയല്ല കാലിൽ ചെറിയ വേദന വന്നത്... ഇപ്പോഴല്ലേ കാരണം മനസിലായത്..

ചെറുതായി ഇപ്പോഴും ഉണ്ട് വേദന..... അവന്റെ കാലു മാറ്റിയാൽ ചിലപ്പോൾ ശരിയാകും പക്ഷേ എന്തോ അവനെ ഉണർത്താൻ  മനസ്സു വന്നില്ല.. അവനെ നോക്കി കിടക്കുമ്പോൾ വേദനക്കു പോലും ഒരു സുഖമുള്ളതു പോലെ...

💚💚💚💚💚💚💚💚

ആരോ എന്നെ തട്ടി വിളിക്കുന്നതു പോലെ തോന്നിയിട്ടാണ് എഴുന്നേറ്റത്.... കണ്ണു തുറന്നപ്പോൾ സൂര്യപ്രകാശം കണ്ണിൽ തുളച്ചു കയറി.... അപ്പോ തന്നെ കണ്ണ് ഇറുക്കി അടച്ചു.... ഒരു അഞ്ചു മിനിറ്റു കഴിഞ്ഞതും പതിയെ കണ്ണു തുറന്നു നോക്കി...

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora