We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN - US 1

1.6K 79 7
                                        

Part -1

ജനൽ പാളിയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം കണ്ണിൽ തട്ടിയപ്പോഴാണ് മനു ഉറക്കത്തിൽ നിന്നും കണ്ണ് ചിമ്മി എഴുന്നേൽക്കുന്നത്..... തലക്കെല്ലാം വല്ലാത്ത കനം പോലെ... ഇന്നലെ ഈ ബാംഗ്ലൂർ നഗരത്തിലെ അവസാന രാത്രിയായിരുന്നു.... ഇന്ന് നാട്ടിലേക്കു പോകുകയാണ്..... അതിന്റെ സന്തോഷത്തിന് കൂട്ടുകാർക്കൊപ്പം നല്ലപോലെ ആഘോഷിച്ചു വന്ന് കിടന്നതാണ്... എപ്പോഴാ വന്നതെന്നോ കിടന്നതെന്നോ ഒരോർമ്മയും ഇല്ല..... പെട്ടെന്നാണ് എന്തോ ഓർത്തപോലെ അവൻ തന്റെ സൈഡിലേക്ക് നോക്കിയത്.... അവിടെ ശൂന്യമായി കണ്ടതും അവിടെയുള്ള ആൾ നേരെത്തെ എഴുന്നേറ്റിട്ടുണ്ടാകുമെന്ന് മനുവിന് മനസിലായി....

അല്ലെങ്കിലും അവൻ ഇന്നലെ ഉറങ്ങിയാലല്ലേ എഴുന്നേൽക്കേണ്ടതുള്ളു...... ഇന്ന് നാട്ടിലേക്കു പോകേണ്ട സന്തോഷത്തിൽ അവന് ഇന്നലെ ഉറക്കം പോലും ഉണ്ടായികാണില്ല..... അവനെ കുറിച്ചോർക്കവേ മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... മനു വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി റൂമിൽ നിന്നും നേരെ ബാൽക്കണി ലക്ഷ്യമാക്കി നടന്നു........

ബാൽക്കണിയിൽ ചെന്ന മനു കാണുന്നത് റൈലിംഗിൽ പിടിച്ച് പുറത്തെ കാഴ്ചകളൊക്കെ കണ്ടാസ്വദിക്കുന്നവനെയാണ്.....
അർജുൻ കൃഷ്ണ 🔥🔥🔥 തന്റെ ആത്മാർത്ഥ സുഹൃത്ത്......
മാനവ് എന്ന താനും അർജുൻ കൃഷ്ണ എന്ന അജുവും....

എല്ലാത്തിനും ഒപ്പം ഉള്ളവർ... അടിയായാലും എന്ത്‌ തല്ലുകൊള്ളിത്തരമായാലും ഒരുമിച്ചു നിൽക്കുന്നവർ...... ഒരു രഹസ്യം പോലും പരസ്പരം സൂക്ഷിച്ചു വെക്കാത്തവർ... എല്ലാരിലും അസൂയ തോന്നുന്ന സൗഹൃദം... കഴിഞ്ഞു പോയ പലതും ഓർമയിലേക്ക് ഇരച്ചെത്തവെ മനു ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് അജുവിനെ ഒന്ന് ഉറ്റു നോക്കി...

ഒരു കറുത്ത ടീ ഷർട്ടും കറുത്ത ജീൻസുമാണ് വേഷം.... പുറം തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് മുഖം ശരിക്കും കാണാൻ പറ്റില്ല... എന്നാലും ഇപ്പോ ആ മുഖത്ത് എത്രത്തോളം സന്തോഷമുണ്ടെന്ന് തനിക്കു മനസിലാകും.... അല്ലെങ്കിലും ഇങ്ങോട്ടേക്ക് വരാൻ അവന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.... ഇവിടുത്തെ കോളേജിൽ അഡ്മിഷൻ റെഡി ആയപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ തന്നെയാണ്... എന്റെ ആഗ്രഹമായിരുന്നു അകലെയുള്ള കോളേജിൽ പഠിക്കണം എന്നത് ..... വീട്ടിൽ ആദ്യം സമ്മതിച്ചൊന്നുമില്ല..... കുറേ സമരമൊക്കെ നടത്തേണ്ടി വന്നു... അപ്പോ കൂടെ ഇവനുണ്ടെങ്കിലേ വിടുള്ളു എന്നായി....ഇവനാണെങ്കിൽ അവിടം വിട്ടു വരാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.....

BETWEEN  💔 USStories to obsess over. Discover now