Kami telah memperbarui Pedoman Konten kami.
Tinjau pedoman terbaru untuk terus berbagi cerita dengan aman.

BETWEEN 💔 US 11

569 59 7
                                        

Part - 11

""അജു....ടാ.. അജു എണീക്കെടാ.... എത്ര നേരമായി വിളിക്കുന്നു... എഴുന്നേൽക്കുന്നുണ്ടോ നീ...""

അക്കുവിന്റെ അലറി പൊളിച്ചുള്ള വിളിയാണ് അജുന്റെ സുഖ നിദ്രക്ക് ഭംഗം വരുത്തിയത്... നല്ലൊരു ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ അവൻ കണ്ണുകൾ പതിയെ തുറന്ന് അക്കുവിനെ ഒന്ന് നോക്കി... ഉറക്കത്തിന്റെ ആലസ്യം അവന്റെ കണ്ണുകളെ വിട്ടു പോയിട്ടുണ്ടായില്ല..

""അക്കുവേട്ടനിതെന്തിന്റെ കുഴപ്പമാ...?? മനുഷ്യനെ ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കില്ലേ... എന്തൊരു കഷ്ടാ ഇത്... ശ്ശോ..""

തെല്ലു അമർഷത്തോടെ അജു ഉറക്കപ്പിച്ചിൽ പറഞ്ഞു....

"" ഓ ഇപ്പോ ഞാൻ വിളിച്ചതാണോ കുറ്റം..?? ഇന്നലെ പൊന്നുമോൻ തന്നെയല്ലേ നേരത്തേ വിളിക്കണം അമ്പലത്തിൽ പോകണം എന്നൊക്കെ അമ്മയോട് പറഞ്ഞത്... അതുകൊണ്ട് അമ്മയാ നിന്നെ വിളിക്കാൻ എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്... ""

"" അതിന് എന്തിനാ ഇത്ര നേരത്തേ വിളിക്കുന്നെ... സമയം അധികമൊന്നുമായില്ലല്ലോ... ""

"" ഏയ്‌ ഒട്ടും ആയിട്ടില്ല... ഇപ്പോ ഒരു 7.30 അത്രേ ആയിട്ടുള്ളു... ""

അക്കു ചിരി അമർത്തിപിടിച്ചു പറഞ്ഞു...

"" 7.30 ആയോ..?? അയ്യോ ഞാൻ മനുനോട് 7.30 ക്ക് വരാനാ പറഞ്ഞത്... അവൻ വരുമ്പോ എന്നെ കൊല്ലും... ചേട്ടന് ഇത്തിരി നേരം മുന്നേ വിളിക്കായിരുന്നില്ലേ... ""

അവസാനം കുറ്റം മുഴുവൻ തന്റെ നേർക്കു ആക്കി പറയുന്നവനെ അക്കു ഒരു നിമിഷം ഒന്ന് നോക്കി....

"" ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ...ഒരു മണിക്കൂർ കഴിഞ്ഞു മനുഷ്യൻ ഇവിടെ നിന്ന് കൂവി വിളിക്കാൻ തുടങ്ങിയിട്ട്.... എന്നിട്ടാ അവന്റെ.... പൊയ്ക്കോണം അവിടുന്നു... അല്ലപിന്നെ.... ""

ദേഷ്യത്തിൽ അക്കു പറഞ്ഞതും അജു നല്ലപോലെ ഒന്ന് ഇളിച്ചു കാണിച്ചു...


"" മര്യാദക്ക് വേഗം പോയി റെഡി ആയിക്കോ... കറക്റ്റ് 9.00 മണിക്ക് റെഡി ആയി വന്നില്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും... അപ്പോ പിന്നെ ജമ്പനും തുമ്പനും കൂടി നടന്നോ അല്ലെങ്കിൽ ബസിനോ പോകേണ്ടി വരും... പറഞ്ഞില്ലെന്നു വേണ്ടാ.. ""

BETWEEN  💔 USCerita yang bikin terobses. Temukan sekarang