Atualizamos nossas Diretrizes de Conteúdo.
Consulte as diretrizes mais recentes para continuar compartilhando histórias com segurança.

BETWEEN 🥀 US 32

489 58 16
                                        

Part - 32

     

      രാവിലെ തന്നെ ശരീരത്തിൽ എന്തോ ഒരു ഭാരം തോന്നിയിട്ടാണ് എഴുന്നേൽക്കുന്നത് തന്നെ... കണ്ണുതുറന്നു നോക്കിയപ്പോ സൂര്യൻ വന്നു ചിരിച്ചു കാണിക്കുന്നുണ്ട്...

കയ്യെത്തിച്ചു ഫോൺ എടുക്കാഞ്ഞാഞ്ഞതും  പറ്റാത്തതു കൊണ്ട് ഞാൻ നോക്കിയപ്പോഴാണ് എന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന ഭാരം എന്താണെന്നു മനസിലായത്... അജു കിടക്കുന്നതു ബെഡിലല്ല എന്റെ ദേഹത്താ...

അവന്റെ ഒരു കാൽ എന്റെ കാലിനു മുകളിലും ശരീരം പകുതി എന്റെ ദേഹത്തും ആണ്... ഒരു കൈ കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചിട്ടും ഉണ്ട്... ഹോ... ചെക്കൻ നല്ല പിടിയാ പിടിച്ചേക്കുന്നെ ഒന്നനങ്ങാൻ പോലും പറ്റുന്നില്ല.... കാലും കയ്യും ചെറിയ വേദനയും ഉണ്ട്...


കുറച്ചു നേരം കൂടെ അതുപോലെ കിടന്നു... പിന്നേയും ഒട്ടും പറ്റുന്നില്ലെന്നു കണ്ടതും അവനെ എണീപ്പിക്കാതെ എഴുന്നേൽക്കാൻ നോക്കി... എവിടുന്ന്... ഉടുമ്പ് പിടിച്ചിരിക്കണ പോലെയല്ലേ ചെക്കന്റെ പിടി... പതിയെ അവന്റെ കൈ എന്റെ ദേഹത്തൂന്ന് പതിയെ അവൻ അറിയാതെ എടുത്തു മാറ്റി...


ഇനി ബാക്കി പാർട്സ് കൂടെ മാറ്റണം... അവനെ എഴുന്നേൽപ്പിക്കാതെ ചെയ്യണ്ടേ... ഇന്നലെ കുറേ നേരം വൈകി കിടന്നതിനാലും പണികൾ എല്ലാം ഒറ്റയ്ക്ക് എടുത്തതുകൊണ്ടും എല്ലാം ചെക്കന് ഒട്ടും വയ്യായിരുന്നു...

അതുകൊണ്ടാ എഴുന്നേൽപ്പിക്കണ്ട എന്നു കരുതിയത്... പിന്നെ ഒരുപാടു സമയം ഒന്നും ആയിട്ടുമില്ല... ഒരു 7.00 മണി ആയിട്ടേ ഉള്ളൂ...


അങ്ങനെ കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ അവനെ എന്റെ ദേഹത്തൂന്ന് ഒരു വിധത്തിൽ നീക്കി കിടത്തി...  ഇപ്പോഴാ ഞാൻ ശരിക്കൊന്നു ശ്വാസം വിട്ടതു പോലും..... അങ്ങനെ ആ കിടപ്പ് കുറച്ചു നേരം കൂടി കിടന്നു.... ഇപ്പോ എന്തായാലും ഒരു 7.30 ആയിട്ടുണ്ടാകും... അവനെ വിളിക്കാം.. എനിക്കാണേൽ ബ്രഷ് ചെയ്യണമായിരുന്നു... വാഷ്റൂമിലേക്ക് പോകണ്ടേ....



"" അജു... അജു..... ""



"" മ്മ്മ്... ചുമ്മാതിരിക്ക് ദേവേട്ടാ... "'


BETWEEN  💔 USHistórias para pegar e não largar. Descubra agora