Kami telah memperbarui Pedoman Konten kami.
Tinjau pedoman terbaru untuk terus berbagi cerita dengan aman.

BETWEEN 💔 US 6

657 59 2
                                        

Part - 6

അവൻ എന്തായാലും എല്ലാം പറയുമെന്ന് എനിക്ക് ഉറപ്പാണ്.... എന്നാലും ഞാൻ അവനോട് കണ്ണുകൊണ്ടും കയ്യുകൊണ്ടുമൊക്കെ കാട്ടുന്നുണ്ട് പറയല്ലേന്ന്... എവിടെ അവൻ അതൊന്നും നോക്കുന്നു കൂടി ഇല്ല....

"അത് പിന്നെ അങ്കിളേ എന്താന്ന് വെച്ചാൽ ....................................................................................................................................................
ഇത്രയും ആണ് ഉണ്ടായേ...""

ശ്ശോ തുലച്ചു ഇവനെക്കൊണ്ട്.. എല്ലാ കുത്തും കോമയും അടക്കം പറഞ്ഞ് കൊടുത്തു തെണ്ടി... നിനക്ക് ഞാൻ തരാട്ടാ.. അവനെ നോക്കി ഒന്ന് പല്ലുകടിച്ചു കൊണ്ട് നേരെ നോക്കിയപ്പോ അച്ഛൻ കിടന്ന് ചിരിക്കുവാ......

""എന്റെ അജു നീ എവിടെ പോയാ പഠിച്ചതെന്ന്... ബാംഗ്ലൂരോ.. കഷ്ടം തന്നെ... ഒരു മാനസിക നില തെറ്റിയ ആൾ പറഞ്ഞ കേട്ടിട്ട് അവന് പേടിയായിത്രെ... ""

പിന്നെയും അത് തന്നെ പറഞ്ഞ് ചിരിക്കുവാ...

"" അത് പെട്ടെന്ന് കേട്ടപ്പോ ഒന്ന് പേടിച്ചു അത്രേ ഉള്ളു... ""

അച്ഛനെ ഒളിക്കണ്ണിട്ടു നോക്കിയാണ് ഞാൻ പറഞ്ഞത്....

"" മ്മ്മ് ഉവ്വ് ഉവ്വേ... ""

അച്ഛന്റെ കളിയാക്കൽ തുടർന്നപ്പോൾ ഒരു ആശ്രയത്തിനായി അമ്മയെ വിളിച്ചു...

""അമ്മാ...""

"" മതി അവനെ കളിയാക്കിയത്.... അത് പെട്ടെന്ന് കണ്ടപ്പോൾ അവൻ പേടിച്ചു കാണും അതിനിത്ര പറയേണ്ട കാര്യമൊന്നുല്ല... ഞാൻ അവർ പോകുമ്പോൾ പറയണം എന്ന് കരുതിയതാ അയാളുടെ കാര്യം... പക്ഷേ മറന്നുപോയി...""

അച്ഛനെ നോക്കി അമ്മ ദേഷ്യത്തോടെ പറഞ്ഞതും അച്ഛന്റെ ചിരി കുറച്ച് മാറി...അപ്പോ അമ്മക്കും അയാളെ കുറിച്ച് അറിയാമായിരുന്നല്ലേ..... അമ്മ പേടിക്കും എന്ന് വിചാരിച്ചിട്ട് പറയാതിരുന്ന ഞാൻ മണ്ടൻ... ഹാ എന്ത്‌ ചെയ്യാം....

""ഓ ഞാൻ ഒന്നും പറയുന്നില്ലേ... നീയായി നിന്റെ മോനായി...""

പരിഭവത്തോടെ പറയുന്ന അച്ഛനെ കണ്ടതും എനിക്ക് ചിരിവന്നു....

"" മതി മതി... വാ ചായകുടിക്കാം... ""

അമ്മ ഞങ്ങളോടായി പറഞ്ഞ് അടുക്കളയിലേക്ക് നടന്നു....

BETWEEN  💔 USCerita yang bikin terobses. Temukan sekarang