We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 💔 US 4

795 67 4
                                        

Part- 4

കാലത്ത് അമ്മ എണീറ്റപ്പോഴേ ഞാനും എണീറ്റതാ... പക്ഷേ നേരം വെളുത്തു വരുന്നതേ ഉള്ളായിരുന്നു..... അതുകൊണ്ട് അമ്മ കുറച്ചൂടി നേരം കിടന്നോളാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി....ഇന്നലെ അമ്മയുടെയും അച്ഛയുടെയും കൂടെ കിടന്നപ്പോൾ തന്നെ ഞാൻ ഉറങ്ങി....

അല്ലേലും എന്റെ ഏറ്റവും വല്ല്യ comfort zone അവരാണ്... എത്ര സങ്കടമുണ്ടെങ്കിലും കുറച്ച് നേരം അവരുടെ ഒപ്പമിരുന്നാലോ അമ്മയുടെ മടിയിൽ ഒന്ന് കിടന്നാലോ അത് മാറാറുണ്ട്.....കുറച്ച് സമയം കഴിഞ്ഞപ്പോ അക്കുവേട്ടനും വന്ന് എന്റെയും അച്ഛന്റേം അടുത്ത് കിടന്നു....

അങ്ങനെ അച്ഛനും മക്കളും മാത്രമുള്ള ഒരു കുഞ്ഞ് സ്വർഗം ആയി അത്... പണ്ടും ഞങ്ങൾ ഇങ്ങനെ ആയിരുന്നു.. ഞാൻ ബാംഗ്ലൂർ പോകുന്നവരെ... ചില ദിവസങ്ങളിൽ ഞങ്ങൾ നാലുപേരും ഒരുമിച്ച്.... അച്ഛന്റെയും അമ്മയുടെയും നടുക്ക് ഞങ്ങൾ രണ്ടുപേർ.... അമ്മക്കിളിക്കും അച്ഛൻ കിളിക്കും നടുക്ക് രണ്ട് കുഞ്ഞികിളികൾ..... ശ്ശോ എന്ത്‌ രസമായിരുന്നു... ആ ഓർമയിൽ അജു ഒന്നുകൂടി അവരെ മുറുകെ കെട്ടിപിടിച്ചു കിടന്നു.....

""അജു...... മോനെ അജു..... എഴുന്നേൽക്ക്... സമയം എത്രയായിന്നാ... അമ്പലത്തിൽ പോകണ്ട കാര്യം പറഞ്ഞതെല്ലാം മറന്നോ നീ... അജു...""

അമ്മയുടെ കുലുക്കി ഉള്ള വിളിയാണ് സുഖനിദ്രയിലാണ്ട് കിടക്കുന്ന അജുവിനെ ഉണർത്തിയത്....

""അമ്മാ... എന്തായിത്.. ഇച്ചിരി നേരം കൂടെ കിടക്കട്ടെ പ്ലീസ് അമ്മാ...""

കണ്ണടച്ചുകൊണ്ട് തന്നെയാണ് അജു പറഞ്ഞത്..

"" എണീക്കെടാ... മതി കിടന്നത്... എണീറ്റുപോയി കുളിച്ച് അമ്പലത്തിലൊക്കെ പോയിട്ട് വാ... മനുവിനെയും വിളിച്ചോ... ചെല്ല്.. എണീക്ക്... ""

ഇനിയും കിടന്നാൽ അമ്മയുടെ കയ്യിന്റെ ചൂട് അറിയേണ്ടി വരും എന്നറിയാവുന്നതുകൊണ്ടോ എന്തോ അജു വേഗം എണീറ്റു...

ശ്ശോ.. എനിക്ക് ഒട്ടും ഉറങ്ങി മതിയായില്ലാരുന്നു.. അപ്പോഴേക്കും നേരം വെളുത്തോ... എന്ത്‌ കഷ്ട്ടാ.. എണീറ്റിരുന്ന് കട്ടിലിൽ നോക്കിയപ്പോഴാ അക്കുവേട്ടനും അച്ഛനുമൊക്കെ എന്നെക്കാളും മുന്നേ എണീറ്റെന്നു മനസ്സിലായത്...വേഗം എണീറ്റു പുറത്തേക്ക് നടന്നു... കണ്ണൊക്കെ അടഞ്ഞു പോകുവാ... തുറക്കാൻ നോക്കിട്ടും പറ്റുന്നില്ല... പെട്ടെന്നാ എന്തോ ഒന്നില് പോയി തട്ടി നിന്നത്.... കണ്ണ് തുറക്കാത്ത കാരണം എന്താന്നറിഞ്ഞൂടാ... മതിലെങ്ങാനും ആണോ... ഇരുമ്പു പോലെ ഉണ്ട്.........

BETWEEN  💔 USStories to obsess over. Discover now