Na-update namin ang aming Mga Alituntunin sa Nilalaman.
Suriin ang pinakabagong mga alituntunin para patuloy na makapagbahagi ng mga kuwento nang ligtas.

BETWEEN 💔 US 13

590 52 7
                                        

Part - 13

മനുവിന്റെ കയ്യും പിടിച്ച് അജു കോളേജിന് പുറത്തേക്ക് ഓടി... പുറത്തെത്തിയതും അക്കുവിനെ നാലുപാടും നോക്കി... റോഡിന്റെ മറുസൈഡിൽ അക്ഷമയോടെ നിൽക്കുന്ന അക്കുവിനെ കണ്ടതും രണ്ടെണ്ണവും നേരെ അങ്ങോട്ടേക്ക് വിട്ടു.....

"" എത്ര നേരായി... രണ്ടെണ്ണവും എവിടെ പോയി കിടക്കുവായിരുന്നു...?? ""

അവരെ നോക്കി കണ്ണുരുട്ടി അക്കു ചോദിച്ചതും രണ്ടിന്റെയും മുഖത്ത് ഒരു പുച്ഛഭാവം വന്നു...

"" അക്കുവേട്ടൻ ഇപ്പോ വന്നല്ലേ ഉള്ളൂ... അപ്പോഴേക്കും ഞങ്ങൾ എത്തിയില്ലേ.. അല്ലേടാ മനു..?? ""

അക്കുവിനോട് മറുപടി പറഞ്ഞ് മനുവിന്റെ നേരെ ശരിയല്ലേ എന്നർത്ഥത്തിൽ അജുവൊന്നു പാളി നോക്കി...

"" ഞാൻ വന്നിട്ട് ഏകദേശം ഒരു 15 മിനിറ്റ് ആയി... രണ്ടെണ്ണത്തിനെയും കാണാത്തതു കൊണ്ടാ വിളിച്ചേ... കോളേജ് വിട്ട് ഇത്ര നേരായിട്ടും രണ്ടെണ്ണവും എവിടെ കറങ്ങി നടക്കുവാരുന്നു... ""??

"" ഞങ്ങൾ എവിടെയും കറങ്ങി നടന്നതൊന്നുമല്ല.... ഞങ്ങളുടെ ക്ലാസ്സ്‌ ഏറ്റവും ലാസ്റ്റ് ആണ്... അതാ വരാൻ ഇത്ര ടൈം എടുത്തത്.. അല്ലേടാ അജു... ""

മനു അജുവിനെ നോക്കി ചോദിച്ചതും അതേ എന്ന രീതിയിൽ അവൻ തലകുലുക്കി...

"" മ്മ്മ് പിന്നെ... രണ്ടെണ്ണത്തിനും എന്തൊരു ഒത്തൊരുമ...ശരി ശരി വേഗം കയറ് എനിക്ക് നിങ്ങളെ വീട്ടിലാക്കിയിട്ടു വേണം തിരികെ പോകാൻ... ""

"" ഓ  വാടാ മനു... നമുക്ക് കേറാം... ഇനി ഇപ്പോ നമ്മൾ വൈകിയതുകൊണ്ട് സാറിനു നേരം വൈകണ്ട.... ""

അക്കുവിനെ നോക്കി പുച്ഛിച്ചുകൊണ്ട് അജു പറഞ്ഞ് രണ്ടും കാറിൽ കയറി... പോകുന്ന വഴിക്കെല്ലാം അജു നിശബ്ദനായിരുന്നു... അവന്റെ നിശബ്ദത അക്കുവും മനുവും ശ്രദ്ധിച്ചു...

അക്കു തിരിഞ്ഞ് മനുവിനോട് അജുവിന് എന്ത് പറ്റി എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു... അതിനുത്തരമായി മനു അവന്റെ രണ്ടുകയ്യും മലർത്തി അറിയില്ലെന്ന് കാണിച്ചു...

"" അജു.... ടാ... ""

അക്കു വിളിച്ചിട്ടും ഏതോ സ്വപ്നലോകത്തെന്ന പോലെ ഇരിക്കുന്ന അജുവിനെ മനു ഒന്ന് പിച്ചി...

BETWEEN  💔 USMga kuwentong kahuhumalingan mo. Tumuklas ngayon