Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 💔 US 7

587 61 3
                                        






Part - 7

ഓടി പോയി വാതിൽ തുറന്നതും മുന്നിൽ കണ്ട കാഴ്ച്ചയിൽ മഹിയുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു... ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി...

രണ്ടുമൂന്നുപേർ അജുവിന്റെ ചുറ്റും നിൽക്കുന്നു... അവരുടെ മുഖത്തൊക്കെ തല്ലു കിട്ടിയ പാടുകളും ഉണ്ട്.. അവന്മാർ മൂന്നും അജുവിനെ പിടിച്ചു വെച്ചിരിക്കുകയാണ്.. അജുവിന്റെ നെറ്റി മുറിഞ്ഞു രക്തം ചെറുതായി വരുന്നുണ്ട്.... അവൻ ആവുന്നപോലെ അവന്മാരെ തല്ലുന്നുണ്ട്... പക്ഷേ അവന്മാർക്ക് ഒന്നും ഏൽക്കുന്നില്ല എന്നതാണ് സത്യം..

"" ടാ... ""

മഹിയുടെ ദേഷ്യം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു.....  പ്രതീക്ഷിക്കാതെ
മഹിയെ അവിടെ കണ്ടതും അവന്മാർ ഒന്ന് പേടിച്ചു... ഒന്നും നോക്കാതെ മഹി അജുവിനെ പിടിച്ചിരുന്നവരിൽ ഒരുവനെ കാലുയർത്തി ഒറ്റ ചവിട്ട്....

അയാൾ ചുമരിൽ തലയിടിച്ചു വീണു.... ആ ചവിട്ടിൽ തന്നെ അയാളുടെ പകുതി ബോധം പോയി...പിന്നെ അവിടെ ഒരു വെടിക്കെട്ടായിരുന്നു....

നോക്കി നിന്ന മനുവിന്റെയും അജുവിന്റെയും കണ്ണ് ഇപ്പൊ വെളിയിൽ വരും എന്ന അവസ്ഥയിലായി.... അവന്മാരെല്ലാവരെയും മഹി കലി തീരുവോളം ചവിട്ടി കൂട്ടി..

അവന്മാർക്ക് എണീറ്റു നിക്കാൻ പറ്റില്ല എന്ന സ്ഥിതി വന്നപ്പോ അടി നിർത്തി മഹി അവരുടെ മുൻപിൽ ഒരു മുട്ട് മടക്കി ഇരുന്നു.... അവന്റെ കണ്ണുകളിൽ അപ്പോഴും രൗദ്ര ഭാവമായിരുന്നു....

"" നാളെ മുതൽ കളിക്കാനിറങ്ങുമ്പോൾ എതിരെ നിക്കുന്നത് ഈ മഹാദേവ് ആണെന്ന് ഓർമ വേണമെന്ന് നിന്റെയൊക്കെ മൊതലാളി ഇല്ലേ സൈമൺ അവനോട് ചെന്ന് പറഞ്ഞേക്ക് ..... ഇപ്പൊ ചെയ്ത ഈ ചെറ്റത്തരത്തിനുള്ള പണി മുതലും പലിശയും ചേർത്ത് ഉടനെതന്നെ തന്നോളാം എന്നും അറിയിച്ചേക്ക്....

ഇപ്പൊ നിങ്ങളെയൊക്കെ ജീവനോടെ വിടുന്നത് നിന്നെ അയച്ച മാറ്റവന്മാർക്കുള്ള ഒരു മുന്നറിയിപ്പായിട്ടാ.... ഇനി ഈ മഹാദേവിനോട് കളിക്കുമ്പോൾ ഓർക്കാൻ വേണ്ടി മാത്രം..... ഇനി എന്റെ മുന്നിലെങ്ങാനും വന്നു പെട്ട ഇതാവില്ല നിന്റെയൊക്കെ അവസ്ഥ....

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora