Abbiamo aggiornato le nostre Linee Guida sul Contenuto.
Consulta le linee guida più recenti per continuare a condividere storie in sicurezza.

BETWEEN 💔💥 US 26

576 49 38
                                        


Part- 26


""ആരേലും ഒന്ന് പറയുന്നുണ്ടോ...""

അല്ലപിന്നെ കുറേ നേരമായി ഞാൻ പറയാം നീ പറയ് എന്നൊക്കെ പറഞ്ഞ് മൂന്നുപേരും എന്നെ കളിയാക്കുന്നു... അപ്പോ എനിക്കും ദേഷ്യം വരില്ലേ...

"" ഓ എന്റെ പൊന്ന് അജു അതിനുമാത്രം ആനക്കാര്യം ഒന്നുമില്ല.. അമ്മയും അച്ഛനും വഴിപാട് നടത്താൻ അമ്പലങ്ങളിൽ പോകുന്ന കാര്യമാ പറഞ്ഞത്... ""

ഓ അതായിരുന്നോ അക്കുവേട്ടൻ പറഞ്ഞപ്പോ ഞാൻ അമ്മയെയും അച്ഛനെയും ഒന്ന് നോക്കി... ഇവിടെ നടന്ന കാര്യങ്ങൾ കണ്ടാ എന്തോ അരുതാത്തതു നടന്നിട്ട് പറയൂലെ അതേ പോലെ ആയിരുന്നു... ഇവരുടെ ഒരു കാര്യം...


"" ഈ നിസാരകാര്യത്തിനാണോ രണ്ടും കൂടി ഇവിടെ ഇരുന്ന് കഥകളി കാണിച്ചത്... കഷ്ടം...""

"" അതുമാത്രമല്ല... അച്ഛന്റെ തറവാട്ടമ്പലത്തിൽ എന്തൊക്കെയോ പൂജയും മറ്റുമുണ്ടെന്നു പറഞ്ഞ് അവിടുന്ന് വിളിച്ചിരുന്നു.... അതുകൊണ്ട് തന്നെ ഒന്ന് രണ്ടു ദിവസം പിടിക്കും ഞങ്ങൾ പോയാൽ തിരികെ എത്താൻ... അതാ ഇപ്പോഴത്തെ പ്രശ്നം... ""


"" ഓ അതായിരുന്നോ... അതിനിപ്പോ എന്താ... നിങ്ങൾ പോയിട്ടു.... ""


അല്ല അമ്മ ഇപ്പോ എന്താ പറഞ്ഞേ.... ഇനി എനിക്ക് തോന്നിയതാണോ അറിയാനുള്ള ആകാംക്ഷയോടെ ഞാൻ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി...

"" അല്ല ഇപ്പോ... ഇപ്പൊ എന്താ പറഞ്ഞേ..""?

"" അമ്പലത്തിലേക്ക് പോകുന്നകാര്യം... നിനക്കെന്താ പറ്റിയെ... തല എവിടേലും ഇടിച്ചോ... ""?

ഓ ഈ അക്കുവേട്ടൻ... അല്ലേലും അസ്ഥാനത്തു കേറി ചളി പറയാൻ ഇങ്ങേരെ കഴിഞ്ഞേ ആളുള്ളൂ...


"" ഓ എന്റെ ഏട്ടാ ആ വാ ഒന്നടച്ചു വെക്കോ... ""?

ദേഷ്യം കടിച്ചമർത്തി പറഞ്ഞതും ആള് എന്നെ നല്ലപോലെ ഒന്ന് നോക്കി... ഹും.. പിന്നെ ഇങ്ങനെ നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യമില്ല....

""അമ്മ പറ അമ്മാ...""


""വഴിപാട് കഴിക്കാൻ പോകണം കൂടാതെ അച്ഛന്റെ തറവാട്ടമ്പലത്തിലേക്കും പോകണം... മഹിക്ക് ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞപ്പോ ഞാൻ വിചാരിച്ചതാ വഴിപാടുകൾ... ഞാനും അച്ഛനും കൂടി പോകാമെന്നു വിചാരിക്കുവായിരുന്നു...""



BETWEEN  💔 USLa tua prossima ossessione. Scoprilo ora