BETWEEN 🥀 US 35

522 48 15
                                        

Part - 35

രാവിലെ ജനലരികിൽ നിൽക്കുന്ന മരത്തിൽ വന്നു കിന്നാരം പറയുന്ന ഇണക്കുരുവികളുടെ ശബ്ദകോലാഹലങ്ങൾ ആണ് സുഖ നിദ്രയിലായിരുന്ന എന്നെ എഴുന്നേൽപ്പിച്ചത്...

ഹോ ഇതുങ്ങൾക്ക് വേറെ എവിടേലും പോയിരുന്നു റൊമാൻസിച്ചൂടെ... ഇതുവരെ റൊമാൻസിന്റെ ആദ്യാക്ഷരം വരെ അറിയാത്ത ഈ എന്റെ ഉറക്കം കളഞ്ഞിട്ടു വേണോ ഇവർക്ക് പ്രേമിക്കാൻ... ഹും...

കണ്ടോ കിളികൾക്ക് പോലും തോന്നുന്നുണ്ട് പ്രണയം.... ഇവിടെ ഉണ്ട് ഒരെണ്ണം പ്രണയം പോയിട്ട് അങ്ങേരു മര്യാദക്ക് ഒന്ന് സംസാരിക്കണേ എന്നുള്ള പ്രാർത്ഥനയായിരുന്നു...

ഹാ.. എന്തായാലും തലേന്നത്തെ കാര്യങ്ങൾ ഞാൻ ചത്താലും മറക്കില്ല... ഹോ എന്റെ പൊന്നോ.. എന്തായിരുന്നു സ്നേഹം... സ്നേഹിക്കാൻ അറിയില്ലെന്ന് പറയുന്നത് ചുമ്മാതാ... ഞാൻ കണ്ടതല്ലേ ഇന്നലെ എന്റെ കടുവയുടെ മുഖത്തു വിരിഞ്ഞ ടെൻഷനും സങ്കടവുമെല്ലാം....

അതാലോചിച്ചു മറുപുറം തിരിഞ്ഞു നോക്കിയപ്പോ അവിടെ ആരും ഇല്ല... ശ്ശെടാ ഈ ദേവേട്ടനിതെവിടെ പോയി... ഞാൻ വേഗം എഴുന്നേറ്റ് റൂമിൽ എല്ലായിടത്തും നോക്കി...

ബാത്‌റൂമിലും നോക്കി അങ്ങേരുടെ പൊടി പോലും കാണാനില്ല.. എങ്ങോട്ടു പോയോ എന്തോ... അവസാനം കട്ടിലിന്റെ അടിയിൽ പോലും നോക്കി... എങ്ങാനും എന്റെ കാൽവിരുത് കൊണ്ടു താഴെ എങ്ങാനും വീണിട്ടുണ്ടോന്നു പറയാൻ പറ്റൂലല്ലോ...

ഇല്ല... അവിടേം ഇല്ല... ഇനി ഇപ്പൊ ഓടാനെങ്ങാനും പോയി കാണോ... അല്ലാ അങ്ങേർക്ക് അങ്ങനെയുള്ള കുറച്ചു പ്രാന്ത് ഉണ്ടേ.... അങ്ങനെയാണേൽ ഇങ്ങു വരട്ടെ.. ശരിയാക്കി കൊടുക്കും ഞാൻ..

എങ്ങോട്ടു പോയെന്ന് ആലോചിച്ചു നിക്കുമ്പോഴാ താഴെ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നേ... വേഗം താഴേക്കോടി...

അടുക്കളയിൽ നിന്നാണ് ശബ്ദം കേട്ടതെന്ന് മനസിലായപ്പോൾ നേരെ അങ്ങോട്ട് വച്ചു പിടിച്ചു... അവിടെ ചെന്നു നോക്കിയപ്പോ ഒരാൾ തകർത്തു പാചകത്തിലാണ്...

ചുറ്റുമുള്ളതൊന്നും പെട്ടെന്ന് കേൾക്കില്ല ഹെഡ്സെറ്റ് ചെവിയിൽ തുരുകി കേറ്റി വെച്ചിട്ടുണ്ട്... ഏതോ പാട്ട് ആ ചുണ്ടികൾക്കിടയിൽ ഞെരിഞ്ഞമരുന്നുണ്ട്...

BETWEEN  💔 USWo Geschichten leben. Entdecke jetzt