We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 💔 US 9

584 63 13
                                        

Part - 9

മനു പറഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി നോക്കിയതും ദേവേട്ടന്റെ കൂടെ ഒരു പെണ്ണ്..... ഇതേതാ ഈ പെണ്ണ്.... ഇതിനെ മുന്നെങ്ങും ഞാൻ കണ്ടിട്ടില്ലല്ലോ.... ഹോ എന്താ ഒട്ടിച്ചേർന്നു ചിരിച്ചോണ്ടുള്ള വരവ്... ഹും അങ്ങേർക്ക് എന്നെ മാത്രേ കണ്ണിൽ പിടിക്കാതുള്ളൂ..... കണ്ണിൽ കണ്ട പെണ്ണുങ്ങളോടൊക്കെ മിണ്ടി ചിരിച്ചോണ്ട് വരുന്ന കണ്ടില്ലേ... എന്നാലും ഏതാണാവോ ഈ പെണ്ണ്....

"" ടാ മനു ഏതാടാ ആ പെണ്ണ്... ഇതുവരെ ഞാനെങ്ങും കണ്ടിട്ടില്ലല്ലോ ഇതിനെ... ""

ഞാൻ തെല്ലൊരു ഈർഷ്യയോടെ മനുവിനോട് ചോദിച്ചു....

"" അതാ ഞാനും ആലോചിക്കുന്നെ.... ഈ പെണ്ണിനെ ഞാൻ എവിടെയോ...... ഹാ കിട്ടിയെടാ.... എടാ അന്ന് മാളിൽ മഹിയേട്ടൻ വന്നത് ഈ പെണ്ണിനെ കാണാനാ.... ""

മനു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു..... മനു പറഞ്ഞത് കേട്ടതും എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.... എന്തിനാ ദേവേട്ടൻ ഈ പെണ്ണിനെ കാണാൻ വരുന്നത്...അതും മാളിലേക്ക് വന്നത്.....

"" ഈ പെണ്ണിനെ കാണാനോ... അതെന്തിനാ ഇവളെ ദേവേട്ടൻ കാണുന്നെ.... ""??

ഞാൻ ഒരു സംശയത്തോടെ മനുവിനോട് തിരിച്ചു ചോദിച്ചു...

"" ആ എനിക്കെങ്ങനെ അറിയാനാ.... അന്ന് ആദ്യം മഹിയേട്ടനാ വന്നത്.... ഞാൻ ചോദിച്ചപ്പോ പറഞ്ഞു ഒരു ക്ലൈന്റിനെ കാണാൻ വന്നതാണ് എന്ന്... കുറച്ച് കഴിഞ്ഞപ്പോ ദേ ആ സാധനവും വന്നു ഒരു കുട്ടി ഉടുപ്പും ഇട്ട്... ഇത്രേം മാത്രേ എനിക്കറിയുള്ളു... ബാക്കി ഡീറ്റൈൽഡ് ആയി അറിയണമെങ്കിൽ ദാ വരുന്ന മുതലിനോട് തന്നെ നേരിട്ട് ചോദിച്ചാൽ മതി.... ""

അവൻ പറഞ്ഞു കഴിഞ്ഞപ്പോഴാ ഒരു ഇച്ചിരി ആശ്വാസം കിട്ടിയേ.... ക്ലൈന്റ് ആണല്ലോ സമാധാനം.... ചിലപ്പോൾ ഇവിടെ എങ്ങനെങ്കിലും കണ്ടപ്പോൾ മിണ്ടിയതാകും... ശ്ശോ.. എന്നാലും ആ പെണ്ണെന്തിനാ ഇങ്ങനെ മുട്ടിയുരുമ്മി നടക്കുന്നെ ആവോ...

നടന്നു നടന്ന് അവർ ഞങ്ങളുടെ അടുത്തെത്തി.... പെട്ടെന്ന് ഞങ്ങളെ കണ്ടതും ദേവേട്ടൻ ഞെട്ടിയ പോലെ തോന്നി എനിക്ക്..... അതോ എനിക്ക് തോന്നിയതാണോ... ആവോ അറിഞ്ഞൂടാ....

BETWEEN  💔 USStories to obsess over. Discover now