BETWEEN 💔 US 20

377 43 2
                                        

Part - 20

അജു മുറിയിൽ നിന്നും പുറത്തേക്ക് വന്നു നെഞ്ചിൽ കൈവെച്ചു കിതപ്പടക്കി.....

ഹോ... എന്റീശ്വര... ഇപ്പോ തന്നെ എന്റെ എല്ലാ കൺട്രോളും പോയേനെ...അങ്ങേരെ ഒരു അഞ്ചു മിനിറ്റു കണ്ണെടുക്കാതെ നോക്കി നിന്നപ്പോ തന്നെ ഇതുപോലെ... അപ്പോ അങ്ങേരുടെ കൂടെ ഇനി കിടന്നാലോ... ഹോ...

കൺട്രോൾ അജു .. കൺട്രോൾ.... എന്തോ ഒരു ഭാഗ്യത്തിനാ അവിടുന്ന് പോരാൻ തോന്നിയത്.... ഇല്ലെങ്കിൽ ഞാൻ ഇപ്പോ ദേവേട്ടനെ കേറി ഉമ്മിച്ചേനെ... ശ്ശോ.. എന്ത് ക്യൂട്ട് ആയിരുന്നു കുറച്ചു മുന്നേ ദേവേട്ടൻ... അങ്ങേര് ഇത്രേം ക്യൂട്ട് ആയോണ്ടല്ലേ ഈ പാവം കൊച്ചിന് ഉമ്മിക്കാനൊക്കെ തോന്നുന്നേ... 

എന്തായാലും ഇനി ഇതുപോലെ ഒന്നും പെട്ടെന്നു തോന്നാതെ നോക്കണം... അല്ലെങ്കിൽ ഇന്നെടുത്ത പണി ഒരു കാര്യവും ഇല്ലാതെ പോകും...  ഹോ എന്തൊക്കെ പറഞ്ഞിട്ടാണെന്നറിയോ ആ റൂമിലേക്ക് മനുഷ്യന് ഒന്ന് കേറിപറ്റാൻ ആയത്...

കുറച്ചു സമയങ്ങൾക്ക് മുൻപ്.......

എന്തേലും ഐഡിയ ഇവിടെ വന്നാൽ കിട്ടും എന്ന് കരുതിയാ ചാടി തുള്ളി താഴോട്ട് പോന്നത്... ഇവിടെ വന്നപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നി... ഒരു ഭാഗത്ത്‌ വലിയ ശബ്ദത്തിൽ ടിവി വെച്ചിട്ടുണ്ട്... മറ്റൊരു ഭാഗത്ത്‌ അച്ഛൻ ഫോണിൽ ഉറക്കെ എന്തൊക്കെയോ ആരോടോ സംസാരിക്കുന്നു...

അടുക്കളയിൽ നിന്നാണെങ്കിൽ തട്ടും മുട്ടും ബഹളവും... അതും പോരാഞ്ഞ് ഒരാളുടെ ഒടുക്കത്തെ കൂർക്കം വലിയും... ആരാണെന്നാ എന്റെ പുന്നാര ഏട്ടൻ... ഇങ്ങേർക്ക് എണീക്കാറായില്ലേ... ഹോ ഇതിലും ഭേദം എന്റെ മുറി തന്നെ ആയിരുന്നു...  ഞാൻ അക്കുവേട്ടനെ ഒന്ന് നോക്കി...

ഹോ സമ്മതിക്കണം ഈ ബഹളത്തിനിടയിലും ഇതുപോലെ കൂർക്കം വലിച്ചുറങ്ങാനുള്ള കഴിവ് അപാരമാണേ... ഞാൻ അങ്ങേരുടെ പുറത്തു നോക്കി ഒരു അടിയങ്ങു കൊടുത്തു എന്നിട്ട് ഒന്നും അറിയാത്തതു പോലെ അപ്പുറത്തു പോയി ഇരുന്നു... അടിച്ച വേദന കൊണ്ടാണെന്നു തോന്നുന്നു കണ്ണു തുറന്നു നാലുപാടും നോക്കുന്നുണ്ട്...

BETWEEN  💔 USOnde histórias criam vida. Descubra agora