Atualizamos nossas Diretrizes de Conteúdo.
Consulte as diretrizes mais recentes para continuar compartilhando histórias com segurança.

BETWEEN 💔 US 22

426 52 12
                                        

Part - 22

അജു വാതിൽ തുറന്നതും അവൻ  കണ്ട കാഴ്ച്ചയിൽ സ്തംഭിച്ചു നിന്നു.... ശാന്തനായി ഉറങ്ങി കിടക്കുന്ന മഹിയെ ഉമ്മ വെക്കാൻ പോകുന്ന ശ്രേയ..... ദേഷ്യം കൊണ്ടവന്റെ മുഖം എല്ലാം ചുവന്നു... കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.... സങ്കടത്തേക്കാളുപരി അവന് വെറുപ്പാണ് തോന്നിയത്.... തന്റെ ദേവട്ടനെ അവൾ... ദേഷ്യം കൊണ്ട് അവൻ അടിമുടി വിറക്കുകയായിരുന്നു...

"" ഡീീ.... ""

അതൊരു അലർച്ചയായിരുന്നു... ആ അലർച്ചയിൽ മഹി ഉറക്കത്തിൽ നിന്നും എണീറ്റു കൊണ്ട് ചുറ്റും നോക്കി..... പെട്ടെന്ന് ശബ്ദം കേട്ട് ഞെട്ടിയ ശ്രേയ അജുവിനെ കണ്ടതും മഹിയുടെ അടുത്തുനിന്നും രണ്ടടി പുറകോട്ടു മാറി നിന്നു... അജുവിന്റെ മുഖത്തെ ദേഷ്യം കണ്ടതും അവൾക്കാകെ ഭയം തോന്നി...

💗💗💗💗


അല്ലെങ്കിലെ ശ്രേയ എന്ന് കേൾക്കുന്നതേ എനിക്കിഷ്ടമല്ല.... ആ അവളാണ് എന്റെ ദേവട്ടനെ.... എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... കണ്ണൊക്കെ നിറയുന്നുണ്ട്... ഞാൻ ഇപ്പോ വന്നില്ലായിരുന്നെങ്കിലോ...

ഓർക്കാൻ കൂടി വയ്യ....  എന്റെ മാത്രം സ്വന്തമായതിനെ മറ്റൊരാൾ തട്ടിയെടുക്കാൻ നോക്കുമ്പോൾ ഒരു കുഞ്ഞിലുണ്ടാകുന്ന ഭയവും ദേഷ്യവും സങ്കടവുമൊക്കെയാണ് അന്നേരം എനിക്ക് തോന്നിയത്......

"" എന്താ അജു... നീ എന്തിനാ ഇങ്ങനെ അലറുന്നെ.... ""

ദേവേട്ടൻ എന്നെ നോക്കി ഗൗരവത്തിലാണ് ചോദിക്കുന്നെ....

"' ഓ ഞാൻ ഇപ്പോ ഒച്ച വെച്ചതായി പ്രശ്നം... അല്ലാതെ ഇവൾ ചെയ്തത് ഒരു കുഴപ്പവും ഇല്ല അല്ലേ....""?

മറുപടി ദേവേട്ടനാണെങ്കിലും ഞാൻ ശ്രേയയെ നോക്കി പല്ലുകടിച്ചാണ് പറഞ്ഞത്... അന്നേരം എനിക്കത്രയും ദേഷ്യം വരുന്നുണ്ടായിരുന്നു....

അപ്പോഴാണ് ദേവേട്ടൻ ശ്രേയയെ കണ്ടതെന്നു തോന്നുന്നു.... ദേവേട്ടനിൽ ചെറിയ ഒരു ഞെട്ടൽ ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.....

BETWEEN  💔 USHistórias para pegar e não largar. Descubra agora