Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 💔💥 US 23

539 50 11
                                        

Part - 23


ഇന്നലെ എപ്പോഴാ ഉറങ്ങിയത് എന്നൊരു പിടിയും ഇല്ല..... എഴുന്നേറ്റപ്പോൾ നേരം ഒരുപാട് വൈകി.... ഭാഗ്യത്തിന് തലേദിവസം കിടന്നതിൽ നിന്ന് ഒരടി പോലും നീങ്ങിയിട്ടില്ല.... ആശ്വാസം...

സാധാരണ എത്ര അടികൂടിയാലും ദേവേട്ടന്റെ ചൂടിലേക്ക് പോകാറുണ്ട്... ഇത്തവണ അങ്ങനെ വേണ്ടെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു... ഞാൻ എഴുന്നേറ്റപ്പോൾ ദേവേട്ടൻ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു... ഇന്നലെ ആളും ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു....

നല്ല വിഷമം ഉണ്ട് പാവത്തിന്... എന്നാലും എന്റെ സങ്കടം മാറുന്ന വരെ ഞാൻ മിണ്ടൂല... ആ പെണ്ണിന്റെ മുന്നിൽ വെച്ച് എന്തൊക്കെയാ പറഞ്ഞേ... ഹും... എന്നിട്ട് എല്ലാം കഴിഞ്ഞപ്പോ ഒരു സോറിയും...

ഈ സോറി കണ്ടു പിടിച്ചവനെ ഇടിച്ചു കൊല്ലണം... എന്ത് ചെയ്താലും പറഞ്ഞാലും സോറി പറഞ്ഞാ തീർന്നൂലോ... അപ്പോ ഒരാൾ അനുഭവിക്കുന്ന സങ്കടം അത്‌ ഒരു സോറി കൊണ്ട് മാറുവോ...

എന്തായാലും അധികം നാളൊന്നും ദേവേട്ടനോട് സംസാരിക്കാതിരിക്കാനൊന്നും എനിക്കു പറ്റൂല.... ഇന്ന് ഇപ്പോ ഏതായാലും ഇതുപോലെ പോകട്ടെ... അതാ നല്ലത്... ഞാൻ എപ്പോഴും മിണ്ടി പോകുന്നോണ്ട് എന്നോടു ഒരു വിലയുമില്ല... ഞാൻ ശരിയാക്കി തരാട്ടാ...

ഓരോന്ന് ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല.... ക്ലോക്കിലേക്ക് നോക്കിയപ്പോ ആണ് എന്റെ രണ്ടു കണ്ണും തള്ളി പുറത്തേക്ക് വന്നത്... മണി 8.30 ആവാറായി....

ദൈവമേ ഇത്രേം നേരോ ഇന്ന് ഇനി എപ്പോ യാത്രയായി പോകാനാണോ എന്തോ....?? ഞാൻ വേഗം ദേവേട്ടനിൽ നിന്നും ശ്രദ്ധ തിരിച്ചു.. ഇല്ലെങ്കിൽ വൈകുന്നേരം ആയാലും ഞാൻ അറിയൂല...

ആദ്യം തന്നെ മനുവിനെ ഫോൺ ചെയ്തു... വരാൻ ലേറ്റ് ആകുമെന്നും അവനോട് പോയ്കൊള്ളാനും പറഞ്ഞു... ഇല്ലെങ്കിൽ അവന്റെ ക്ലാസ്സും മിസ്സ്‌ ആകും... വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി ഉടുപ്പൊക്കെ എടുത്തിട്ടു... അപ്പോഴേക്കും ദേവേട്ടൻ എഴുന്നേറ്റിരുന്നു....

💛💛💛💛💛💛

ഞാൻ എഴുന്നേറ്റതും ആദ്യം നോട്ടം പോയത് എന്റെ മറുസൈഡിലേക്കാണ്... അവിടം ശൂന്യമായി കണ്ടതും എന്റെ മുഖം ചുളിഞ്ഞു.. അല്ലെങ്കിൽ ഞാൻ എഴുന്നേറ്റാലും എണീക്കാറില്ല അവൻ...

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora