BETWEEN 💔 US 29

336 33 13
                                    

Part - 29

എങ്ങനെയൊക്കെയോ ഒരു വിധത്തിലാണ് ഞാൻ അക്കുവേട്ടന്റെ പിടിയിൽ നിന്നും രക്ഷപെട്ടു പോന്നത്... മനുവിന്റെ അടുത്തെത്തണം എന്നത് മാത്രമായിരുന്നു അപ്പോഴുള്ള എന്റെ ചിന്ത....

അവിടെ എന്തൊക്കെ നടന്നിട്ടുണ്ടാകും എന്ന് ഒരൂഹവും ഇല്ലേ.... രണ്ടെണ്ണം കൂടെ തല്ലുകൂടി ചത്തോ എന്തോ.... ഓരോന്ന് ആലോചിച്ചു നിന്നിരുന്ന എന്നെ അക്കുവേട്ടൻ സംശയത്തോടെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു....

അതിനെയൊക്കെ ഞാൻ അവഗണിച്ചു വിട്ടു... ദേവേട്ടന്റെ മുറിയിൽ നിന്നിറങ്ങിയതും ഞാൻ നേരെ എന്റെ മുറിയിലേക്കു നടന്നു... ഇനി അവിടെ എന്തൊക്കെയാണാവോ നടന്നിട്ടുണ്ടാകുക...

ആധിപിടിച്ചു ഓടി വന്നതും എന്റെ റൂമിന്റെ വാതിൽ തുറന്നു പുറത്തിറങ്ങുന്ന ഏദനെയാണ് ഞാൻ കാണുന്നത്.... എന്തോ ഒരു കള്ള ലക്ഷണം ഇല്ലേ ആ മുഖത്ത്.... ഉണ്ട്... ഉണ്ട്... എന്റെ ദൈവമേ ഇനി ഇവൻ എങ്ങാനും എന്റെ മനുനെ എന്തേലും ചെയ്തു കാണോ... ഏയ്...

ആലോചിച്ചു നിൽക്കുന്ന എന്റെ മുന്നിലെത്തി എന്നെ നോക്കി ഒന്ന് ചിരിച്ച് വീണ്ടും ആ മുറിയിലേക്ക് നോക്കി ചിരിക്കുന്നവനെ കാണെ എന്നിൽ പലവിധ സംശയങ്ങളും നിറഞ്ഞു...

ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചോണ്ട് വേഗം നടന്നു പോയി.....  വേഗം പോയി റൂമിന്റെ വാതിൽ തുറന്നതും ഞാൻ ആകെ തറഞ്ഞു നിന്നു.... അതുപോലെയാണ് ആ റൂമിന്റെ ഇപ്പോഴത്തെ അവസ്ഥ....

അത് കണ്ട് എന്റെ ഉള്ള ബോധം കൂടെ പോയി.... ഈശ്വര ഇത് എന്റെ റൂം തന്നെയാണോ.... സത്യം പറഞ്ഞാ സങ്കടം വന്നു... ഞാൻ അത്രക്കും പൊന്നുപോലെ സൂക്ഷിക്കുന്ന മുറിയായിരുന്നേ...

ഇതിനെയാണോ ആന കരിമ്പിങ്കാട്ടിൽ കേറിയതു പോലെ എന്ന് പറയുന്നേ...  ഇതിനു മാത്രം ഈ രണ്ടെണ്ണം കൂടി ഇതിന്റെ ഉള്ളിൽ എന്തൊക്കെയാണാവോ ചെയ്തത്....

റൂം ആകെ മൊത്തം പഞ്ഞിമയമാണ്... തലയിണയിലെ പഞ്ഞിയൊക്കെ തറയിൽ വീണു കിടപ്പുണ്ട്.. കുറേ ഷോ പീസുകളും തകർന്നു കിടപ്പുണ്ട്....

BETWEEN  💔 USTempat cerita menjadi hidup. Temukan sekarang