BETWEEN 💔 US 19

274 34 2
                                    

Part - 19

ഒറ്റക്കിരിക്കുന്നതു കൊണ്ടാകാം പഴയ പല കാര്യങ്ങളും മനസ്സിലേക്ക് ഓടിയെത്തിയത്... മനസ്സിന് വല്ലാത്ത ഭാരം പോലെ....

""മഹി...""

പെട്ടെന്നു കേട്ട വിളിയാണ് സ്വബോധത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്നത്.... തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി കയ്യും കെട്ടി മുഖത്തൊരു പുഞ്ചിരിയുമായി നിൽക്കുന്ന അച്ഛനെയാണ് കണ്ടത്....

എന്റെ അടുത്തേക്ക് വരും തോറും അച്ഛന്റെ മുഖത്തെ പുഞ്ചിരി മായുന്നത് ഞാൻ ശ്രദ്ധിച്ചു... എന്ത് പറ്റിയാവോ പെട്ടെന്ന്... ഞാൻ മനസ്സിൽ ആലോചിച്ചു..

"" എന്താ മഹി എന്തേ കണ്ണൊക്കെ നിറഞ്ഞിരിപ്പുണ്ടല്ലോ... ""??

ഹേ... എന്റെ കണ്ണു നിറഞ്ഞോ... ഞാൻ പോലും അറിഞ്ഞില്ലല്ലോ...

"" ഏയ്‌..... ഒന്നൂല്യച്ഛ... കണ്ണിലെന്തോ പൊടി പോയതാണെന്നു തോന്നുന്നു... ""

അല്ലാതെ പഴയ കാര്യങ്ങളൊക്കെ ഓർത്തിട്ടാണെന്നു പറഞ്ഞാൽ പിന്നെ ചീത്തയുടെ ബഹളമായിരിക്കും...

"" ഞാൻ അത് വിശ്വസിക്കണമായിരിക്കും അല്ലേ... മ്മ്... ശരി നിനക്കു വേണ്ടി ഞാൻ വിശ്വസിക്കാം... പക്ഷെ എനിക്കുറപ്പാ കണ്ണിൽ പൊടി പോയതൊന്നുമല്ല എന്ന്... "" 

അച്ഛൻ കുറച്ചു കളിയായും പിന്നെ കാര്യമായും പറഞ്ഞു...

"" അച്ഛാ.. അത്... ഞാൻ... ""

"" മ്മ്മ്.. വേണ്ടാ.. നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തുകൊണ്ടായിരിക്കും എന്ന് എനിക്ക് ഊഹികാവുന്നതേ ഉള്ളൂ മഹി... കാലം കുറേ കഴിഞ്ഞില്ലേടാ മോനെ.... ഇപ്പോഴും നീ അതോർത്തു നടക്കുവാണോ... ""

ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ കയ്യുയർത്തി തടഞ്ഞുകൊണ്ട് എന്നെ നോക്കി പറഞ്ഞു....


"" മറക്കാൻ നോക്കിയതാ... പക്ഷേ കഴിയുന്നില്ല... ഒരു ദുസ്വപ്നം പോലെ പലതും എന്റെ ഓർമയിലേക്ക് കയറി വരും..... പലരാത്രികളിലും ഒറ്റക്കിരുന്നു ഞാൻ കരഞ്ഞിട്ടുണ്ട്... എന്തോ ഒന്നും എനിക്കു മറക്കാൻ കഴിയുന്നില്ലച്ഛാ.... ""

BETWEEN  💔 USOnde histórias criam vida. Descubra agora