We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 🥀 US 37

558 48 8
                                        


Part - 37

വാതിൽ തുറന്നതും മുന്നിലുള്ള ആളെ കാണെ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല...

"" അച്ഛമ്മ... ""

സ്വപ്നം കാണുകയാണോ എന്ന് കരുതി ഞാൻ ഒന്നുകൂടി കണ്ണു തിരുമ്മി നോക്കി...ഏയ്‌ അല്ലാ... ഒരു വ്യത്യാസവും ഇല്ലാതെ ദേ മുന്നിൽ പന പോലെ നിക്കുന്നു...

അപ്പോ സത്യം ആണ്... സ്വപ്നം ഒന്നുമല്ല...  എന്തിനാ ഇപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തെ ആവോ... തൊട്ടു പിന്നിൽ തന്നെ അച്ഛനും അമ്മയും ഉണ്ട്... ഇവരെന്തിനാ ഇത്രയും നേരത്തെ വന്നത്...

കുറച്ചു ദിവസം കൂടെ കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ...  ഹോ... ഒന്ന് ആസ്വദിച്ചു വന്നതായിരുന്നു... ഹാ... പഞ്ഞിട്ടെന്താ കാര്യം... യോഗല്ല്യ അത്ര തന്നെ...

"" അച്ഛമ്മയോ... ഇതെന്താ പെട്ടെന്ന്...""

സ്വബോധം വീണ്ടെടുത്തു കൊണ്ട് ഞാൻ ഒരു ചിരിയോടെ ചോദിച്ചു...

"" അതെന്താ അജു അങ്ങനെ ഒരു ചോദ്യം... എനിക്കെന്റെ മകന്റെ വീട്ടിലേക്കു വരാൻ പേരകുട്ടിയുടെ സമ്മതം വേണോ... വേണോ ദത്താ... "" 


പിന്നിൽ നിൽക്കുന്ന അച്ഛനെ നോക്കിയാണ് ചോദ്യം... പിന്നെ അച്ഛനോട് ചോദിച്ചാ ഞാൻ പേടിക്കുമെന്നാ വിചാരം..


""അയ്യോ... അതല്ലാ അമ്മ ഇന്നലെ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ല അതാ ഞാൻ അങ്ങനെ ചോദിച്ചത്... ""


എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇനി ഇപ്പോ അത് കൂടാനേ ചാൻസ് ഉള്ളു...

"" മ്മ്മ്.... എന്നാ പിന്നെ മുന്നിൽ നിന്നും മാറു... ഞാൻ അകത്തേക്കു കടക്കട്ടെ... ""

ഓ തുടങ്ങി ആജ്ഞാപനം... 

"" ഓ... അച്ഛമ്മ കേറിക്കോളൂ.. ""


അതും പറഞ്ഞ് ഞാൻ ഒരു സൈഡിലേക്ക് മാറി നിന്നു... ഇനി ഇപ്പോ എന്നെ തൊട്ടിട്ടു ശുദ്ധകേടൊന്നും വരണ്ട... ആള് ഉള്ളിലേക്ക് കടന്നതും അച്ഛനും അമ്മയും കേറിവന്നു... പെട്ടെന്ന് അവരെ തടഞ്ഞുകൊണ്ട് ഞാൻ മുന്നിൽ വന്നു നിന്നു...

BETWEEN  💔 USStories to obsess over. Discover now