Part - 16
ഇതുപോലെ ഒരു ചാൻസ് കിട്ടിട്ട് അത് പാഴാക്കുന്നത് ബുദ്ധിയല്ല... എന്താ ഇപ്പോ ചെയ്യാ... ഇനി അങ്ങോട്ട് കേറി ചെന്നാൽ ആ ഒടിഞ്ഞ കാല് എങ്ങെനെയെങ്കിലും ശരിയാക്കി അങ്ങേര് വന്ന് എന്നെ പഞ്ഞിക്കിടും...
കൂട്ടത്തിൽ എന്റെ പുന്നാര ചേട്ടനും ഉണ്ടാകും ശ്ശെടാ എന്താ ഒരു വഴി... എങ്ങനെ എങ്കിലും കിട്ടിയ അവസരം മുതലാക്കാനാണ് മനുവിനെ വിളിച്ചപ്പോ അവൻ പറഞ്ഞത്.....
എന്നാ പിന്നെ അതിനുള്ള വഴിയും കൂടെ ആ പട്ടിക്കു പറഞ്ഞു തന്നാൽ പോരായിരുന്നോ.... ഞാൻ ഈ കിടന്ന് കഷ്ടപ്പെടുവോ.... അതെങ്ങനാ കിടക്ക കണ്ടാ പിന്നെ ഒരു ബോധവും അവനുണ്ടാകില്ല....
ഇന്ന് ഈ രാത്രി ദേവേട്ടന്റെ കൂടെ ദേവേട്ടന്റെ ചൂടിൽ കിടന്നുറങ്ങാൻ കൊതിയായിട്ടു പാടില്ല... കുറച്ചു നേരത്തേ ആ നെറ്റിയിൽ ഉമ്മ വെച്ചപ്പോ മുതൽ ഇതുപോലെ ഉള്ള ഓരോ ചിന്തകളാ മനസ്സിലേക്ക് വരുന്നേ.....
എനിക്കെന്താ പറ്റിയത് ആവോ.... ശ്ശോ... ഇതെങ്ങാനും അങ്ങേര് അറിഞ്ഞാ പിന്നെ ശവം അടക്കാൻ പോലും ഞാൻ ബാക്കി ഉണ്ടാകില്ല... ചുവരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും.....
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ മുതൽ ചിന്തിച്ചോണ്ടിരിക്കുവാ ദേവേട്ടന്റെ മുറിയിലേക്ക് കടന്നു കൂടാനുള്ള വഴികൾ.... എവിടെ... ഒരു ഉണ്ടയും മനസ്സിൽ തോന്നുന്നില്ല....
ഞാൻ ഇതുപോലെ ഇരിക്കുന്നോണ്ടാണെന്നു തോന്നുന്നു അമ്മ ഒരു രണ്ടു തവണ എന്നെ വന്ന് നോക്കിയിട്ട് പോയി... അവസാനം ഞാൻ പഠിക്കാനുള്ള ഒരു ബുക്കും എടുത്ത് കൊണ്ടു വന്ന് അതും നിവർത്തി പിടിച്ചിട്ടായി ആലോചന....
ഇപ്പൊ കണ്ടാൽ ഞാൻ പഠിക്കുവാണെന്നെ ആർക്കും തോന്നു... ശ്ശോ.. എനിക്കിത്രയും ബുദ്ധി ഉണ്ടായിരുന്നോ ദൈവമേ.... അജു നീ ഒരു സംഭവമാണ്..... അല്ലേലും എന്നെ പുകഴ്ത്താൻ എനിക്ക് ആരുടെയും സഹായം വേണ്ടാ...
"" അമ്മാ ഞാൻ ഇറങ്ങുവാ... ""
കാര്യമായി ചിന്തിച്ചോണ്ടിരിക്കുമ്പോഴാ അക്കുവേട്ടന്റെ ശബ്ദം കേൾക്കുന്നെ... ഏ... അക്കുവേട്ടൻ ഈ നേരത്ത് എങ്ങോട്ടാണാവോ പോകുന്നേ... പതിയെ ബുക്കിൽ നിന്നും തല പുറത്തേക്കിട്ട് ഞാൻ നോക്കി....

STAI LEGGENDO
BETWEEN 💔 US
Storie d'amoreഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയു...