We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 💔 US 8

598 60 2
                                        

Part 8

കാറിലിരിക്കുമ്പോഴും മൗനം തന്നെയായിരുന്നു ഞങ്ങൾക്കിടയിൽ.... അതല്ലേലും അങ്ങനെയാണല്ലോ.... പോകും വഴിക്ക് ക്ലിനിക്കിൽ കയറി മുറിവിൽ മരുന്നൊക്കെ വെച്ചു നേരെ വീട്ടിക്കു പോകുവാ.. അങ്ങേരുടെ മുഖം ഏതാണ്ട് ഇടികൊണ്ട് നീര് വന്ന പോലെയാ ഇരിക്കുന്നെ....

ഇതെന്തിനാണാവോ ഇങ്ങനെ വീർപ്പിച്ചു വെച്ചോണ്ടിരിക്കുന്നെ.... എന്തായാലും സംസാരിക്കാതെ പറ്റില്ലല്ലോ... മനു പറഞ്ഞപോലെ വീട്ടിൽ അറിയിക്കാതെ ഇരിക്കാൻ ഇങ്ങേരെ സോപ്പിട്ടേ മതിയാവൂ... ഏത് സോപ്പിടും ദൈവമേ.... നല്ലോണം പതയുന്നത് തന്നെ ഇടാം....

ന്റെ കൃഷ്ണാ കാത്തോളണേ..... മ്മ്മ് അല്ല ഇപ്പോ എന്താ പറയാ... മുഖം കണ്ടാ പറയാൻ വന്നതൊക്കെ മറക്കുവാണല്ലോ.... ഹാ.. കണ്ണടച്ചു അങ്ങോട്ട് പറയാം എന്തായാലും ... ഈശ്വരാ കാത്തോണേ...

""മ്മ്മ്.... അത്... അതുപിന്നെ.... ദേ... ദേവേട്ടാ...""

വിളിച്ചു കഴിഞ്ഞ് ആ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ ഡ്രൈവ് ചെയ്യുന്നു... അപ്പോഴാണ് എന്റെ ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്കു വന്നില്ല എന്ന തുണിയില്ലാത്ത രഹസ്യം മനസിലാക്കിയത്....

ശ്ശോ അജു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... കാര്യം പറയ്.. എന്തായാലും നിന്നെ കൊല്ലുകയൊന്നുമില്ലല്ലോ.... ഞാൻ എന്നെ തന്നെ ഒന്ന് മോട്ടിവേറ്റ് ചെയ്തു...

"" ദേവേട്ടാ.... ""

എല്ലാ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് കണ്ണടച്ചു പിടിച്ച് ഞാൻ വിളിച്ചു......

"" മ്മ്.. ""

ഹോ ഭാഗ്യം വിളി കേട്ടു.... ഹോ എന്താ കനം ശബ്ദത്തിനൊക്കെ....

"" അതുപിന്നെ... ""

"" ഹലോ...."

"" തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവില്ലേ..... ഞാൻ പോരുമ്പോൾ പറഞ്ഞിട്ടല്ലേ പോന്നത് എന്നെ ഇനി ഇതും പറഞ്ഞ് കാൾ ചെയ്യരുതെന്ന്... വെച്ചിട്ട് പോടോ... ശ്ശെ.. ""

ഞാൻ പറയാൻ തുടങ്ങിയതും ദേവേട്ടന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു... ഫോണിലൂടെ  ദേഷ്യത്തോടെ സംസാരിക്കുന്ന ദേവേട്ടനെ കണ്ട് പറയാൻ ഉള്ളതു കൂടെ മറന്നുപോയി ഞാൻ..... എന്റെ അവസ്ഥ.....

BETWEEN  💔 USStories to obsess over. Discover now