BETWEEN 🥀 US 33

505 48 55
                                        

Part - 33


ഇതിപ്പോ കുറേ നേരമായി ഞാൻ ഇവിടെ വന്നു കിടക്കുന്നു.... ഇതുവരെയും ആരെയും ഇങ്ങോട്ടു കണ്ടില്ല... ആദ്യം വന്നപ്പോ ഒരു നേഴ്സ് വന്നു ചെക്ക് ചെയ്തു ഇപ്പൊ വരാം എന്നും പറഞ്ഞ് പോയി... പക്ഷേ അവരും ഇത്ര നേരമായിട്ടും വന്നില്ല...

ഇനി ഇപ്പൊ മറന്നു കാണോ എന്തോ... ഇവിടെ ഇങ്ങനെ കിടന്നിട്ടാണേൽ ആകെ ഒരു അസ്വസ്ഥത... തലയൊക്കെ വേദനിക്കുന്നപോലെ.... അതിനേക്കാളും എന്റെ ടെൻഷൻ അജു പുറത്ത് ഒറ്റക്കല്ലേ എന്നുള്ളതാ... ഇത്രേം നേരായിട്ടും കാണാത്തതു കൊണ്ട് ചെക്കന് ദേഷ്യവും ടെൻഷനും ഒക്കെ വന്നിട്ടുണ്ടാകും എന്ന് ഉറപ്പാ....

ഇതിപ്പോ അവനെ അറിയിക്കാനും പറ്റില്ലല്ലോ... ഹാ... എന്തായാലും ഇത്രേം ആയില്ലേ... ഇനി ഇപ്പൊ കഴിയട്ടെ... ഞാൻ മനസ്സിൽ വിചാരിച്ചു കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം കേട്ടു... അങ്ങോട്ടു നോക്കിയതും ദാ നിക്കുന്നു നേഴ്സ്... ഹോ സമാധാനം... എത്തിലോ....

പിന്നെ അങ്ങോട്ട് എല്ലാം വേഗത്തിൽ ആയിരുന്നു... പ്ലാസ്റ്റർ വെട്ടി... കാലിൽ bandage ചുറ്റി... അധികം ഓടി ചാടി നടക്കാതിരിക്കാനും മറ്റുമാണ് bandage ചുറ്റുന്നത്... ഡോക്ടർ പറഞ്ഞിരുന്നു ഇക്കാര്യം... ആർക്കും എന്നെ വിശ്വാസമില്ലാത്തതു പോലെ...

സംഭവം എനിക്കു അത്രക്ക് ഇഷ്ടമായില്ലെങ്കിലും ആദ്യത്തേക്കാളും ഭേദമായിരുന്നു.... കയ്യിലെയും പ്ലാസ്റ്റർ വെട്ടി... കൈ കുഴപ്പം ഇല്ലാത്തതുകൊണ്ട് ഫ്രീ ആക്കി ഇട്ടു... അതു വലിയൊരു സമാധാനം...

അങ്ങനെ കുറേ നാളുകൾക്കു ശേഷം എന്റെ പാദം ഭൂമിയെ സ്പർശിച്ചു... ഒരു വല്ലാത്ത കുളിർമ അനുഭവപ്പെട്ടു എനിക്ക്... ഇത്രയും ദിവസം ഞാൻ അനുഭവിച്ച വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല... ഹാ.. ഇനി ഇപ്പൊ കുഴപ്പമില്ലല്ലോ...

അങ്ങനെ എല്ലാം കഴിഞ്ഞതും വേഗം അവിടുന്നിറങ്ങി അജുവിന്റെ അടുത്തോട്ടു ചെന്നു... എല്ലാരേക്കാളും സന്തോഷം ചെക്കനായിരിക്കും... അന്ന് എന്നെ അതുപോലെ കണ്ടപ്പോ എന്തു സങ്കടമായിരുന്നു... ഇന്നിപ്പോ അവന്റെ മുഖത്ത് സന്തോഷം ആയിരിക്കും...  അവനെ നോക്കി ചെന്ന ഞാൻ കണ്ടാകാഴ്ചയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു...

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora