BETWEEN 💔 US 27

295 39 67
                                    

Part - 27

ശ്ശെടാ... ഇവൻ ഇതെന്താ കിടന്നു പരുങ്ങുന്നേ... ഇന്നലെ എന്താ ഉണ്ടായത് എന്ന് ചോദിച്ചതിന് ഇത്രക്കങ്ങട് ആലോചിക്കാൻ എന്താ ഉള്ളെ....

ഇന്നലെ നടന്നതല്ലേ ചോദിച്ചേ അല്ലാതെ ഒരു നൂറ്റാണ്ടു മൂന്നുള്ളതൊന്നും അല്ലാലോ...


"" ടാ... നീ ഇത് എന്താ കണ്ണുതുറന്നോണ്ട് ഉറങ്ങാണോ... അല്ല ഒരു അനക്കവും ഇല്ലാതെ കുറേ നേരായി ഇങ്ങനെ നിക്കാൻ തുടങ്ങീട്ട് അതോണ്ടാ ചോദിച്ചേ... ""


പിന്നല്ലാണ്ട് എനിക്കും ദേഷ്യം വരൂലേ.. അവന് എന്താ ഇത് പറയാൻ ഇത്രക്ക് ആലോചിക്കുന്നെ... ഹും...

"" എന്റെ അജു.... ടാ.. അതിനു മാത്രം....""


"" മ്മ്മ്... മതി.. നിർത്ത്... അതിനു മാത്രം ഒന്നുല്ല്യ, നീ വിചാരിക്കുന്നപോലെ ഒന്നുമല്ല, വേറെ ഒരു കുഴപ്പോമില്ല എന്നൊക്കെയാണ് പറയാൻ വരുന്നെങ്കിൽ പൊന്നു മോനെ മാനവേ നീ ഒന്നും പറയണമെന്നില്ല...

ഇന്നലെ എന്താ നിനക്ക് പറ്റിയത്... ഒന്നും പറ്റിയില്ലാന്നും നീ പറയണ്ട... കാര്യം അതുമാത്രം എനിക്കറിഞ്ഞാ മതി... ""

അവൻ പറയാൻ പോയത് എന്താണെന്ന് മനസിലായതും അവനെ കയ്യുയർത്തി തുടഞ്ഞുകൊണ്ട് ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു... ഇല്ലെങ്കിൽ ആ പട്ടി പറയില്ല...

"" അതുപിന്നെ... അത്‌...""

ഓ തുടങ്ങി അത്‌ ഇത് എന്നും പറഞ്ഞ്.. കോപ്പ്

"" ടാ... നീ പറയുന്നുണ്ടോ അതോ ഞാൻ പോണോ... അല്ലേലും ഈ ഇടെയായി നീ ഒന്നും എന്നോട് പറയുന്നില്ലല്ലോ... ഇതുവരെ ഞാൻ കരുതിയത് നമുക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലെന്നാ... ഹാ സാരമില്ല... ""

ഞാൻ കുറച്ചു വിഷമത്തോടെ പറഞ്ഞു.... സത്യത്തിൽ വിഷമം വന്നിട്ടൊന്നുമല്ല... ചെറിയ ഒരു സൈക്കിലോടിക്കൽ മൂവ്... ഇത് ഏറ്റാൽ അവൻ പറയും കാര്യം....

ഞാൻ അവനെ നോക്കിയപ്പോൾ അവനും ഞാൻ പറഞ്ഞത് വിഷമമായി എന്ന് മനസിലായി.... മ്മ്മ്... അപ്പോ ആട്ടമുണ്ട് ആട്ടമുണ്ട്.... അവന്റെ ആ മുഖം കണ്ടതും എനിക്ക് ചിരി വന്നു...

BETWEEN  💔 USDove le storie prendono vita. Scoprilo ora