BETWEEN 💔 US 30

436 42 50
                                        


Part -30


" ദേ... ദേവേട്ടാ.... ""

അവന്റെ ആ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്‌...

"" ഹാ... എന്താ... ""??


"" അത്... പിന്നെ meaning... ""


""ഹാ... ഇതിന്റെ meaning...... അത്.... അല്ല അതിപ്പോ അറിഞ്ഞിട്ട് എന്തിനാ... നീ എന്താ ഇതറിഞ്ഞിട്ടു ഏതേലും പരീക്ഷക്ക്‌ പോകുന്നുണ്ടോ... 

പാതിരാത്രിയിലാ അവന്റെ ഒരു മീനിങ്ങും കോപ്പും... വന്നു കേറി കെടക്കെട...""


ഞാൻ കുറച്ചധികം ദേഷ്യത്തിൽ പറഞ്ഞു... അവൻ എന്നെ പകച്ചു നോക്കുന്നുണ്ട്.. ആ നോക്കട്ടെ.. അല്ലാണ്ട് ഈ പാതിരാത്രി ഇതിന്റെ അർത്ഥം അറിയാതെ ഉറങ്ങാൻ പറ്റില്ലേ ഇവന്... 

അതിന്റെ യഥാർത്ഥ അർത്ഥം എന്തായാലും ഞാൻ അവന് പറഞ്ഞു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല...

പക്ഷേ എന്തുകൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ... എത്ര ആലോചിച്ചിട്ടും എനിക്കതു മനസിലാകുന്നില്ല... അവനാ meaning അറിഞ്ഞാൽ എനിക്കെന്താ....??


"" ദേവേട്ടന് പറയാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ പോരെ ദേഷ്യപ്പെടണോ... ഞാൻ വേറെ ആരോടേലും ചോദിച്ചോളാം... ഹും...""

മുഖം കേറ്റി പിടിച്ചു ദേഷ്യത്തിൽ പറയുന്നവനെ ഞാൻ ഒന്ന് നോക്കി...


"" അതിനു പറഞ്ഞു തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞോ..  ഇല്ലല്ലോ... ഇപ്പോ വന്നു കിടക്കാനല്ലേ പറഞ്ഞത്‌... ""

ഞാൻ കുറച്ചു ശാന്തതയിൽ പറഞ്ഞു... ഇല്ലെങ്കിൽ ഈ ചെക്കൻ പോയി ആരോടേലും ചോദിച്ചാലോ..

"" പിന്നെ എന്തിനാ ദേഷ്യപ്പെട്ടേ... ഞാൻ അതിനു മാത്രം ഒന്നും ചോദിച്ചില്ലല്ലോ.. ദേഷ്യപ്പെടുന്ന കണ്ടാൽ ഞാൻ ഒരു ലക്ഷം രൂപ കടം ചോദിച്ചത് പോലെയാ.. ""


"" ഞാനും ഒന്നും പറഞ്ഞില്ലല്ലോ... ഇപ്പോ തന്നെ അർത്ഥം അറിയുന്ന എന്തിനാ... എനിക്ക് കുറച്ചു ഡൌട്ട് ഉണ്ട്... അതൊന്നു നോക്കിയിട്ടു നാളെ പറയാം...""

ഞാൻ അവനെ നോക്കി ഗൗര‌വത്തോടെ പറഞ്ഞു....


"" അത് നേരത്തെ പറഞ്ഞാ പോരെ... അല്ലാതെ കടിച്ചുകീറാൻ വരുവാണോ ചെയ്യണ്ടേ... ""

BETWEEN  💔 USOnde histórias criam vida. Descubra agora