BETWEEN -US 3

564 55 13
                                    

Part -3

പെട്ടെന്ന് ആരോ തള്ളിയതുപോലെ തോന്നിയതും അജു ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു... അപ്പോഴാണ് താൻ കണ്ടത് സ്വപ്നമാണെന്ന് അവന് മനസിലായത്....

ഇപ്പോഴും കാറിൽ തന്നെയാണ്... തൊട്ടടുത്ത് മനു കിടന്നുറങ്ങുന്നുണ്ട്.....ആ A.C യിലും അവൻ വിയർത്തു.... പതിയെ അവൻ മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് നേരെ ഇരുന്നു.... ഇപ്പോഴും ആ ശ്വാസത്തിന്റെ ചൂട് അവന്റെ മുഖത്ത് തട്ടുന്നതായി അവന് തോന്നി... രണ്ടുകണ്ണുകളും അടച്ച് ഒരു ദീർഘ ശ്വാസം എടുത്ത് അജു പുറത്തേക്കു നോക്കിയിരുന്നു......

എയർപോർട്ടിലെ procedures കഴിയാൻ കുറച്ചു താമസം ഉണ്ടായി... അരമണിക്കൂർ അവിടെ കുത്തിയിരിക്കേണ്ടി വന്നു... മനു ഉള്ളോണ്ട് വല്ല്യ കുഴപ്പമൊന്നും ഉണ്ടായില്ല.. അവന്റെ ഓരോ ചളിയടിയും കേട്ടിരുന്നു..... അതുകഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ വീട്ടിൽ നിന്നും അയച്ച കാർ വന്നു കിടപ്പുണ്ടായിരുന്നു......

ഇവിടെ നല്ല മഴയാണെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നെങ്കിലും ഇത്രത്തോളം പ്രതീക്ഷിച്ചില്ലാരുന്നു.... ഹോ! പല സ്ഥലത്തും മരങ്ങളൊക്കെ വീണ് ട്രാഫിക് എല്ലാം ബ്ലോക്ക്‌ ആയി കിടക്കുവാ... അതോണ്ട് കുറച്ച് ചുറ്റിയാണ് പോകുന്നേ.. അതാണ് ഇത്രയും നേരം വൈകുന്നത് അവിടെ എത്താൻ....

അങ്ങനെ എന്തൊക്കെയോ ആലോചിച്ച് ഇരുന്നതാ എപ്പോഴാ ഉറങ്ങിയതെന്ന് ഒരു പിടിയുമില്ല...പെട്ടെന്നാണ് ആ സ്വപ്നം..

ശ്ശോ! എന്നാലും എന്താ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം..... അല്ലെങ്കിൽ എത്ര ആലോചിച്ചാലും ആ മുഖം സ്വപ്നത്തിൽ വരാറേയില്ല.... ഇതിപ്പോ... മ്മ്മ്..... എന്തായാലും മനു ഉറങ്ങിയത് നന്നായി.. ഇല്ലെങ്കിൽ ചെക്കൻ എന്നെ കളിയാക്കി കൊന്നേനെ.... വേഗം ഒന്ന് വീട്ടിൽ എത്തിയാ മതി... അത്രയ്ക്ക് കൊതി തോന്നുന്നുണ്ട് ആ മുഖം ഒന്ന് അടുത്ത് കാണാൻ....

വീട്ടിലേക്ക് എന്നും വീഡിയോ കാൾ ചെയ്യുമെങ്കിലും ആ മുഖം ഒന്ന് കാണാൻ പോലും പറ്റാറില്ല....കാണാൻ അത്രക്കും കൊതി തോന്നുന്നുണ്ട്.....ഇതിപ്പോ വഴിയൊക്കെ നീളം കൂടിയതുപോലെ തോന്നുവാ... എത്ര പോയിട്ടും എത്താത്തതു പോലെ...ഇനി അധിക ദൂരമില്ല... അങ്ങനെ മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ പ്രിയപ്പെട്ട നാട്ടിൽ.... ശ്ശോ സന്തോഷം കൊണ്ട് കണ്ണൊക്കെ നിറയുന്ന പോലെ തോന്നുവാ....

BETWEEN  💔 USTempat cerita menjadi hidup. Temukan sekarang