BETWEEN 💔💥 US 24

536 49 10
                                        

Part - 24

ഈശ്വരാ..... ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ... ഇനി ഇപ്പൊ ഞാൻ സ്വപ്നം കണ്ടതു വെല്ലോം ആണോ... തല ഒന്ന് കുടഞ്ഞു ഞാൻ ചുറ്റിലും നോക്കി....

എല്ലാരും കിളി പോയപോലെ നിക്കുന്നു... എന്റെ കൂടെയുള്ള രണ്ടെണ്ണത്തിനേയും നോക്കിയപ്പോ എന്തോ കണ്ടു പേടിച്ചതുപോലെ കണ്ണും തള്ളി വായുംപൊളിച്ചു ഇരിക്കുവാ...

കണ്ടിട്ട് എനിക്ക് ചിരി വന്നു.... അവരുടെ ഇരിപ്പു കണ്ടപ്പോഴേ എനിക്കു മനസിലായി ഇവിടെ നടന്നതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന്..

അപ്പോഴാ എനിക്ക് മനുവിന്റെ കാര്യം ഓർമ വന്നത്.... വേഗം മറ്റേ രണ്ടെണ്ണത്തിനോടും പറഞ്ഞ് അവനെ കാണാൻ വേണ്ടി അവൻ പോയ വഴിയേ പാഞ്ഞു....

എനിക്കറിയാമായിരുന്നു ഈ സമയം അവന് ഒരു കൈ താങ്ങ് ആവശ്യമാണെന്ന്.... കുറേയിടത്ത് അന്വേഷിച്ചു.... അവസാനം ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ വന്നിരിപ്പുണ്ടായിരുന്നു കക്ഷി.....

ഞാൻ ഓടി വന്നു നോക്കുമ്പോൾ ഡെസ്കിൽ മുഖം വെച്ചിരിപ്പുണ്ട്.... എല്ലാം ചെയ്തു വെച്ചിട്ട് ഇവൻ ഇതെന്താ ഇവിടെ വന്നിരിക്കുന്നെ ആവോ...

"" മനു..... ""

വിളിച്ചതും എന്നെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും കിടന്നു...

""ടാ..... ചെയർമാനേ കിസ്സ് ചെയ്തിട്ട് നി ഇവിടെ വന്നു കിടക്കാണോ..?""

ഞാൻ ചോദിച്ചതും അവൻ മുഖം ഉയർത്തി..... അന്നേരം അവന്റെ മുഖം കണ്ടതും ഞാനാകെ ഞെട്ടി... കരഞ്ഞു വീർത്ത് ആകെ ചുവന്നിരിപ്പുണ്ട്... അവനെ കണ്ടാൽ ആർക്കും മനസിലാകും കരഞ്ഞിട്ടുണ്ടെന്ന്....

""എന്താടാ നീ എന്തേ കരയുന്നെ..? ""


""അജു.... ഞാൻ... എനിക്ക്...""

അവൻ ഒന്നും പറയാനാകാതെ എന്നെ കെട്ടിപിടിച്ചു...

"" മനു... എന്താടാ... ഇങ്ങനെ കരയല്ലേ... വിഷമിക്കാതിരിക്ക്..""

"" അ... അജു... ഞാൻ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ചെയ്തതാ... അല്ലാതെ മനഃപൂർവമല്ല...

BETWEEN  💔 USOpowiadania do pokochania. Odkryj je teraz