Kami telah memperbarui Pedoman Konten kami.
Tinjau pedoman terbaru untuk terus berbagi cerita dengan aman.

BETWEEN 🥀 US 36

530 46 11
                                        

Part - 36

          

     കാറിൽ കേറിയിട്ട് ഒത്തിരി നേരമായി... ഒരാൾ അപ്പുറത്തേക്ക് തിരിഞ്ഞിരിക്കുവാ... എന്നോടൊന്നു മിണ്ടുന്നു പോലുമില്ലെന്നേ... എനിക്കാണേൽ ദേഷ്യം വരുന്നുണ്ട്... എന്തിനാ ഇപ്പോ ഇങ്ങനെ ഇരിക്കണേ... എനിക്ക് ഒന്നും മനസിലാകുന്നില്ല...

ഇനി ഇപ്പോ ആ മീറ്റിങ്ങ് എങ്ങാനും കൊളമായോ അതിന്റെ ദേഷ്യമാണോ... ശ്ശെടാ ഇങ്ങേര് ഇങ്ങോട്ടൊന്നു നോക്കിയാലല്ലേ എന്തേലും ചോദിക്കാൻ പറ്റു... ഹോ...

"" ദേ... ദേവേട്ടാ.. ""

രണ്ടും കല്പിച്ചു വിളിച്ചതാ എന്തായാലും കൊല്ലൊന്നുല്ല്യല്ലോ...

"" മ്മ്... എന്താ... ""??

ഹോ.. ഇങ്ങേർക്ക് ചാടാതെ പതിയെ ചോദിച്ചൂടെ ആവോ...

"" അതു പിന്നെ... എന്താ പറ്റിയെ... ഒന്നും മിണ്ടുന്നില്ലല്ലോ... ""?

"" എന്ത് പറ്റാൻ... എനിക്ക് പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല... ഒരാൾക്ക് എപ്പോഴും മിണ്ടികൊണ്ടിരിക്കാൻ പറ്റോ... ""?


"" മീറ്റിങ്ങ് ഓക്കെ ആവാത്തോണ്ടാണോ ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നെ എന്നറിയാൻ വേണ്ടി ചോദിച്ചതാ.... അതിനു ദേവേട്ടൻ എന്തിനാ ചൂടാവുന്നെ... ഞാൻ എന്താ മിണ്ടാത്തെ എന്നു ചോദിച്ചല്ലേ ഉള്ളൂ... അതിന് ഇങ്ങനെ കിടന്നു അലറണ്ട കാര്യമൊന്നുമില്ല... ""

"" നീ ചോദിച്ചതിനുള്ള മറുപടി തന്നെയാ ഞാൻ പറഞ്ഞത്... അല്ലാതെ ചൂടായതല്ല... ""

ഓ പിന്നെ എനിക്ക് കേട്ട അറിയത്തില്ലല്ലോ... ഇങ്ങേര് ചൂടായതാണോ അല്ലയോ എന്ന്... ഹും.. എനിക്കും അറിയാം ചൂടാക്കാനൊക്കെ... പിന്നെ വേണ്ടാന്ന് വെച്ചിട്ടാ... അല്ലാ പിന്നെ..

"" നീ എന്തേലും പറഞ്ഞോ... ""

""ഇല്ല...""

പെട്ടെന്ന് ദേവേട്ടന്റെ ഫോൺ റിങ് ചെയ്തു.. ആരാണാവോ... അതെടുത്തിട്ട് എന്താ സംസാരം... ഹോ ചിരിച്ചു കളിച്ച്.. ഇതേതു സാധനാ അപ്പുറത്താവോ... ഇപ്പോ വിളി തുടങ്ങിയിട്ടു നേരം കുറച്ചായെ... ഇങ്ങേര് അവരോടൊക്കെ എന്ത് സ്നേഹത്തിലാ സംസാരിക്കുന്നെ എന്നോട് മാത്രം ചാടി കടിച്ച്... കടുവ...


BETWEEN  💔 USCerita yang bikin terobses. Temukan sekarang