BETWEEN 💔 US 15

396 39 8
                                    

Part - 15

എങ്ങനെയൊക്കെയോ പറഞ്ഞ് പറഞ്ഞ് എന്റെ മുറിയിൽ തന്നെ കിടക്കാൻ എല്ലാരെ കൊണ്ടും സമ്മതിപ്പിച്ചു.... സത്യം പറഞ്ഞാ ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാ അങ്ങനെ ഒരു തീരുമാനം എടുത്തത്....

എനിക്ക് വേണ്ടി ഇപ്പോ തന്നെ എല്ലാരും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്...അവർക്കാർക്കും ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല എങ്കിൽ പോലും എന്തോ അങ്ങനെ തോന്നി അപ്പോ... അവരാരും അറിയണ്ട എന്റെ മനസ്സിൽ ഇതാണെന്നു എല്ലാരും കൂടെ എന്നെ ചവിട്ടി കൂട്ടും...

എത്ര പറഞ്ഞു കാലുപിടിച്ചിട്ടാണെന്നോ അക്കു സമ്മതിച്ചത്.... പറ്റില്ലാന്ന് തീർത്തു പറഞ്ഞതായിരുന്നു അവസാനം എന്തൊക്കെ പറന്നിട്ടാണെന്നോ ചെക്കൻ സമ്മതിച്ചേ....

എന്നോട് മിണ്ടാതെ വാശി പിടിച്ച് പിണങ്ങി നടക്കുവായിരുന്നു അവൻ... അവസാനം അച്ഛൻ ഇടപെട്ടിട്ടാ അവന്റെ പിണക്കം ഒന്ന് മാറ്റിയത്...

കാലിനും കയ്യിനും വേദന ഉണ്ട് നല്ലതു പോലെ... വേദനക്കുള്ള മെഡിസിൻ ഉണ്ട്.. പക്ഷേ അതിന്റെ ഡോസ് കുറഞ്ഞാൽ വീണ്ടും വരും വേദന... കാലിന്റെ വേദനയാ കൂടുതൽ പ്രശ്നം തോന്നുന്നേ....

എത്രയും വേഗം ഇവിടുന്നു എണീറ്റിട്ടു വേണം എനിക്ക് ചിലരെയൊക്കെ മുഖാമുഖം കാണാൻ... കാത്തിരിക്കുകയാണ് ആ ഒരു സമയത്തിനായി... അക്കു ഒരുപാട് തവണ ചോദിച്ചു ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാണോ ആരേലും സംശയമുണ്ടോ എന്നൊക്കെ... എല്ലാത്തിനും ഇല്ല എന്നുള്ള മറുപടി കൊടുത്തു.... ആളെ അറിയാഞ്ഞിട്ടൊന്നുമല്ല അക്കുവിനെ ഇതിൽ ഇടപെടുത്തേണ്ട എന്ന് തോന്നി...

ഇത് എന്റെ കണക്കല്ലേ.... ഞാൻ തീർത്തോളാം അതാ നല്ലത്....

"' ദേ... ദേവേട്ടാ....""

പെട്ടെന്ന് കേട്ട ശബ്ദമാണ് എന്നെ പല ചിന്തകളിൽ നിന്നും പുറത്തേക്കു കൊണ്ടു വന്നത്... വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അജുവാണ്... ഓരോന്ന് ചിന്തിച്ചിരുന്നതു കൊണ്ടാകാം അവൻ വിളിച്ചപ്പോൾ ചെറുതായി ഒന്ന് ഞെട്ടിയായിരുന്നു...

അവൻ അത് കൃത്യമായി കണ്ടെന്നു തോന്നുന്നുണ്ട്... ശ്ശെ... അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നല്ല വിഷമത്തോടെ എന്നെ നോക്കി നിൽക്കുകയാണ്.....

BETWEEN  💔 USWhere stories live. Discover now