Part -2
അടുക്കളയിൽ നിന്നുള്ള തട്ടും മുട്ടും പത്രങ്ങളുടെ കലപില ശബ്ദവും കേട്ടുകൊണ്ടാണ് അക്കു ഉറക്കമെണീറ്റത്.... മൂന്നു വർഷം കഴിഞ്ഞ് അജു വരുന്നതിന്റെ സന്തോഷത്തിലാണ് അമ്മ.... അതിന്റെ ഒരുക്കമാണ് അടുക്കളയിൽ നിന്നും കേൾക്കുന്ന ഈ ശബ്ദ കോലാഹലങ്ങൾ.... അവന് ഇഷ്ടപെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കണമെന്ന് ഇന്നലയെ അമ്മ പറഞ്ഞത് ചെറു പുഞ്ചിരിയോടെ അവനോർത്തു...
പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്..... എന്നാലും ഇനി കിടന്നാൽ ഉറക്കം വരില്ല എന്ന് മനസ്സിലായതും ദേഹത്ത് ഇട്ടിരുന്ന പുതപ്പ് മാറ്റി വേഗം എണീറ്റ് ഫ്രഷ് ആയി റൂമിൽ നിന്നും പുറത്തേക്ക് നടന്നു.....
""ശ്ശോ!! എന്ത് നശിച്ച മഴയാ.... കുട്ടികൾ വരുമ്പോൾ കുഴപ്പമൊന്നും ഉണ്ടാകാഞ്ഞ മതിയായിരുന്നു..... ഞാൻ അപ്പോഴേ പറഞ്ഞതാ ആരെങ്കിലും പോയി കൂട്ടിട്ടു വന്നാൽ മതീന്ന്.... അതെങ്ങനാ എന്റെ വാക്കിന് ഇവിടെ ഒരു വിലയുമില്ലല്ലോ....""
""ഓ എന്താ അമ്മേ കാലത്തെ തന്നെ തുടങ്ങിയോ പരാതി പറച്ചിൽ..""??
അമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച്ച് തോളിൽ മുഖം ചേർത്തു വെച്ചുകൊണ്ട് അക്കു അമ്മയോട് ചോദിച്ചു
""വിടെടാ എന്നെ.....എഴുന്നേറ്റോ എന്റെ പുന്നാര മോൻ....എന്തെ ഇത്ര നേരത്തെ എഴുന്നേറ്റത് കുറച്ചു നേരം കൂടി കിടന്നൂടാരുന്നോ.....""
ദേഷ്യത്തോടെ അക്കുവിനെ തള്ളിമാറ്റിയാണ് ലക്ഷ്മി അത്രയും പറഞ്ഞത്....
"" ആഹ് ...അമ്മാ..... വേദനിച്ചുട്ടോ.... ""
ലക്ഷ്മി തട്ടി മാറ്റിയപ്പോൾ അക്കുവിന്റെ കൈ ചുവരിൽ ഇടിച്ചതും അവൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു...
""വേദനിക്കാൻ തന്നെയാ ചെയ്തേ....""
അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ലക്ഷ്മി പറഞ്ഞു..
"" ഇപ്പോ എന്താ എന്റെ അമ്മയുടെ പ്രശ്നം ഞാൻ നേരത്തെ എഴുന്നേൽക്കാഞ്ഞതാണോ.... ഈ മഴയത്ത് ഇങ്ങനെ പുതപ്പിന്റെ അടിയിൽ ചുരുണ്ടു കൂടി കിടക്കാൻ എന്ത് സുഖണെന്നോ..... ""

YOU ARE READING
BETWEEN 💔 US
Romanceഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയു...