Abbiamo aggiornato le nostre Linee Guida sul Contenuto.
Consulta le linee guida più recenti per continuare a condividere storie in sicurezza.

BETWEEN 💔 US 17

497 47 2
                                        

പാർട്ട്‌ - 17


എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടാണ് എന്റെ ഉറക്കം പോയത്... നേരം വെളുത്തിട്ടൊന്നുമില്ല.... അല്ല ഞാൻ ഇതെന്താ പട്ടുമെത്തയിൽ കിടക്കുന്ന പോലെ..... എന്ത് സുഖമാ.... ഇന്നലെ കിടക്കയിൽ തന്നെയല്ലേ കിടന്നേ...

ഒന്നുകൂടെ കണ്ണു തിരുമ്മി നോക്കിയപ്പോഴാണ് സംഭവം മനസിലായത്..... ഞാൻ കിടക്കുന്നത് ദേവേട്ടന്റെ ദേഹത്താണ്.... ഇതെന്തത്ഭുത ഞാൻ കാണുന്നെ ഈശ്വരാ...  ദേവേട്ടൻ എന്നെ കെട്ടിപിടിച്ചിട്ടാ കിടക്കുന്നെ....

ഇത് സ്വപ്നമാണോ.... എന്റെ കണ്ണുകളെ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റണില്ല... ഒന്നുകൂടി കണ്ണു തിരുമ്മി നോക്കി... എന്നിട്ടും വിശ്വാസം വരാതെ ഞാൻ എന്റെ കയ്യിൽ സ്വയം ഒന്ന് നുള്ളി നോക്കി.... ഹാ വേദനയുണ്ട്....

അപ്പോ സ്വപ്നമല്ലല്ലേ.... ശ്ശോ... ഇത് ഒരു ഫോട്ടോ എടുത്തു വെക്കാമായിരുന്നു.... ഇനി ഇതുപോലെ ഒരത്ഭുതം കാണാൻ പറ്റുമോന്നറിഞ്ഞൂടല്ലല്ലോ....

ശ്ശെടാ.... ഇന്നലെ വരാനുള്ള ധൃതിയിൽ ഞാൻ ഫോണും എടുത്തില്ല... ഇനി ഇപ്പൊ എന്താ ചെയ്യാ... മ്മ്മ്... ഹാ.. ദേവേട്ടന്റെ ഫോണുണ്ടല്ലോ... തത്കാലം അതിൽ നിന്നെടുത്ത് എന്റെ വാട്സ്ആപ്പ് ലേക്ക് അയച്ചിടാം... അപ്പോ അതുമതി....

ഈ ദേവേട്ടൻ എവിടെയാ ഈ ഫോൺ കൊണ്ടു വെച്ചേക്കുന്നേ ആവോ.... കുറേ നേരം നോക്കിയിട്ടാ സാധനം കിട്ടിയത്.... എഴുന്നേറ്റു നോക്കാൻ പറ്റത്തില്ലല്ലോ.. ഞാൻ ഒന്നനങ്ങിയാൽ ചിലപ്പോ ഇങ്ങേര് എഴുന്നേൽക്കും...

അതോണ്ട് മാക്സിമം അനങ്ങാതിരിക്കാൻ ശ്രദ്ധിച്ചാണ് ഞാൻ തൊട്ടടുത്തുള്ള ജനാലയിൽ ഇരിക്കുന്ന ഫോൺ കയ്യെത്തിച്ച്‌ എടുത്തത്..... സമാധാനം ദേവേട്ടൻ നല്ല ഉറക്കമാ... അതോണ്ട് ഇതൊന്നും അറിയുന്നില്ല...

ഫോൺ ലോക്ക് ആണെങ്കിൽ പണി പാളുമല്ലോ എന്നാലോചിച്ചു നോക്കിയതും എന്തോ ഭാഗ്യത്തിന് അത് ലോക്ക് ആയിരുന്നില്ല.... അപ്പോ ചെക്കന് രഹസ്യങ്ങളൊന്നും ഇല്ല.... സമാധാനം... ഞാൻ വേഗം ക്യാമറ ഓൺ ചെയ്ത് അറഞ്ചം പുറഞ്ചം കുറേ സെൽഫി എടുത്തു.... എനിക്ക് മതിയാവോളം.....

BETWEEN  💔 USLa tua prossima ossessione. Scoprilo ora