Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 🥀 US 31

520 47 52
                                        

Part - 31


ദുഷ്ടൻ കടുവ ന്റെ കൈ ഒടിഞ്ഞെന്നാ തോന്നുന്നേ... നല്ലപോലെ ചുവന്നു കിടക്കുവാ... കാണുമ്പോ തന്നെ സങ്കടം വരുന്നു...

അവിടെ ഒന്ന് തൊടാൻ പോലും പറ്റണില്ല... ഇത്ര വേദന പിടിച്ചു തിരിച്ച സമയത്ത് ഉണ്ടായിരുന്നില്ല... ഇപ്പോഴാ നല്ല വേദന തോന്നുന്നേ...

അല്ലേലും എങ്ങനെ വേദന എടുക്കാതിരിക്കും ആ മന്തൻ കൈ കൊണ്ട് ഈ പിഞ്ചു കൈ പിടിച്ചാൽ പിന്നെ വേദന അല്ലാണ്ട് സുഖം ഒന്നും തോന്നൂല്ലല്ലോ...

മസിലൊക്കെ ഉരുട്ടി കേറ്റി വെച്ചേക്കുവല്ലേ... ഇങ്ങേര് സത്യത്തിൽ ഇരുമ്പോ മറ്റോ ആണാവോ കഴിക്കുന്നേ... അല്ലാ അത്രക്കും ബലം ഉണ്ടേ... ഹോ....

ഇനി ഈ കയ്യും വെച്ചു വേണം ഇക്കണ്ട പണിയെല്ലാം ചെയ്യാൻ... ഇത്രയെല്ലാം ചെയ്തിട്ടു കിട്ടുന്നതോ വെറും പുച്ഛം മാത്രം... ഹാ.. അവസ്ഥ... അല്ലാണ്ട് ഇപ്പോ എന്താ പറയാ...

   ശ്ശോ സത്യം പറഞ്ഞാ ഇപ്പോഴാണ് അമ്മ എന്തുമാത്രം കഷ്ടപെടുന്നുണ്ടെന്നു മനസിലായത്... എപ്പോഴും അമ്മയോട് ഞാനും അക്കുവേട്ടനും ചോദിക്കാറുണ്ട് അമ്മക്കെന്താ അതിനുമാത്രം പണി വീട്ടിൽ എന്ന്...

ഹാ.. ഇപ്പോഴല്ലേ മനസിലായത്... രണ്ടുപേർക്ക് മാത്രം കഴിക്കാനുള്ള ആഹാരം ഉണ്ടാക്കാൻ തന്നെ ഇത്ര കഷ്ടപ്പാട്.. അപ്പോ പിന്നെ ഞങ്ങൾക്കെല്ലാർക്കും വെച്ചു വിളമ്പി തരുന്ന കാര്യം പറയണ്ടല്ലോ....


ആകെ ചോറും, സാമ്പാറും,  ഒരു മെഴുക്കുവരട്ടിയും മാത്രേ ഞാൻ ഉണ്ടാക്കിയിട്ടുള്ളു അപ്പോഴേക്കും അടുക്കള കാണണമായിരുന്നു.... ഒരുപാടു പേർക്ക് സദ്യ ഉണ്ടാക്കിയത് പോലെ അലങ്കോലമായിട്ടുണ്ട്...

ഈ അവസ്ഥയിൽ അമ്മ അടുക്കള കണ്ടാൽ സത്യായിട്ടും എന്നെ പഞ്ഞിക്കിടും... മോനാണെന്ന ഒരു ദാക്ഷിണ്യം കൂടി ഉണ്ടാവൂല...

എല്ലാം തയ്യാറായി കഴിഞ്ഞപ്പോ തന്നെ ഏകദേശം ഉച്ചയോടടുത്തിരുന്നു... പിന്നെ അടുക്കള എല്ലാം വൃത്തിയാക്കി അടിച്ചുവാരി എല്ലാം ക്ലീൻ ആക്കി ഇട്ടു..

ഇനി ഞാൻ കാരണം അടുക്കള നാശകോശമായി എന്ന് വരാൻ പാടില്ലല്ലോ.. ഹാ അങ്ങനെ എല്ലാം കഴിഞ്ഞു ഒരു നിർവൃതിയോടെ ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി...

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora