Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 💔💥 US 25

487 50 20
                                        

Part - 25

ഏദൻ POV

       എന്റെ മുഖം അവനിലേക്ക് അടുക്കും തോറും അവന്റെ ഹൃദയമിടിപ്പ് കൂടുന്നത് എനിക്ക് കേൾക്കാമായിരുന്നു.... എന്റെ ശ്വാസം അവന്റെ ചെവിയിലൂടെ കടന്നു പോയതും അവൻ ഒന്നു വിറച്ചതു പോലെ എനിക്ക് തോന്നി....


"" പേടിച്ചോ... ""

അവന്റെ ചെവിയിലായി ഞാൻ ചോദിച്ചു.... ചോദിച്ചതും പെട്ടെന്ന് തന്നെ ഞാൻ അവനിൽ നിന്നും കുറച്ചു പിന്നിലേക്കായി നീങ്ങി നിന്നു...

പ്രതീക്ഷിച്ചതിനു വിപരീതമായി നടന്നത് കൊണ്ടാവണം അവൻ പെട്ടെന്ന് കണ്ണു തുറന്ന് എന്നെ നോക്കി... ആ നോട്ടത്തിൽ ഒരു അവിശ്വസനീയത നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നി...

"" ഇപ്പൊ മനസ്സിലായോ ഇത്രേ ഉള്ളൂ നീയൊക്കെ.. എന്നെപോലെ ഒരാൾ ചേർത്തു പിടിച്ചാൽ തീരാവുന്നതേ ഉള്ളൂ നിന്റെയൊക്കെ അഹങ്കാരം... ""

ഒരു പരിഹാസത്തോടെയാണ് അത് ഞാൻ പറഞ്ഞത്... പറഞ്ഞതും അവന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു...

"" തന്നെ പോലെ ഒരാൾ ചേർത്തു പിടിച്ചാൽ എനിക്ക് തോന്നുന്നത് അറപ്പും വെറുപ്പും മാത്രമാ...""

ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ മുഖത്തോടെയാണവൻ അതു പറഞ്ഞത്....

""ശരിക്കും...? അല്ല രാവിലെ ആ കിസ്സ് തന്നപ്പോ ഈ അറപ്പും വെറുപ്പും ഉണ്ടായിരുന്നില്ലേ...""?

"" മ്മ്മ്.... അന്നേരം എനിക്ക് നിന്നോട് തോന്നിയത് പകയാണ്.... എങ്ങനെയും നിന്നെ എല്ലാവരുടെ മുന്നിലും നാണം കെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രേ എനിക്കുണ്ടായുള്ളു... ""

"" ടാ... ""

അവൻ അങ്ങനെ പറഞ്ഞതും എനിക്ക് എവിടുന്നൊക്കെയോ ദേഷ്യം വരുന്നുണ്ടായിരുന്നു....

"" കിടന്നു അലറണ്ട... ഉള്ളത് തന്നെയാ പറഞ്ഞത്... എല്ലാവരുടെയും മുന്നിൽ എന്നെ കോമാളിയാക്കി രസിച്ചില്ലേ നീ... അപ്പോ നീ പ്രതീക്ഷിച്ചില്ലല്ലേ ഇതുപോലൊരു തിരിച്ചടി..""

അവൻ പറയുന്ന കേട്ടപ്പോൾ അതുവരെ എനിക്ക് അവനോട് തോന്നിയിരുന്ന സഹതാപം എല്ലാം പോയികിട്ടി... പകരം അവിടെ ദേഷ്യം വന്നു നിറയുന്നത് ഞാൻ അറിഞ്ഞു....



BETWEEN  💔 USHistorias para obsesionarse. Descúbrelo ahora