Nous avons mis à jour nos Directives de Contenu.
Consultez les dernières directives pour continuer à partager des histoires en toute sécurité.

BETWEEN 💔 US 18

564 47 19
                                        

Part - 18


കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസിലാക്കാൻ സാധിച്ചില്ല..... ആരോ മനുവിനെയും പൊക്കി എടുത്തു ഓടുന്നതാണ് കണ്ടത്.. പെട്ടെന്ന് ബോധം വന്നതും അവർക്ക് പിന്നാലെ ഞാനും ഓടി..

അയാൾ അവനെയും താങ്ങി നേരെ ചെന്നത് കോളേജ് infirmary യിലേക്കായിരുന്നു.... വല്ലാത്ത വെപ്രാളത്തോടെയാണ് ഞാനും പിന്നാലെ ചെന്നത്.... മനു ഒട്ടും വേദന സഹിക്കുന്ന കൂട്ടത്തിലല്ല....

അതുകൊണ്ട് തന്നെ എനിക്ക് നല്ലപോലെ ടെൻഷൻ ഉണ്ടായിരുന്നു.... പിന്നാലെ ആ റൂമിൽ കയറാൻ ചെന്ന എന്നെ ആ റൂമിൽ കയറുന്നതിനു മുന്നേ അവന്മാർ തടഞ്ഞു.... അരവിന്ദുവും അതുലും...

""ടാ എന്താടാ എന്താ മനുവിന് പറ്റിയെ ""??

അതുലാണ് ചോദിച്ചത്.... നല്ല ടെൻഷൻ ഉണ്ട് രണ്ടിന്റെയും മുഖത്ത്...

"" ഹോക്കി സ്റ്റിക്ക് വന്നു കൊണ്ടതാടാ.... നെറ്റി നല്ലോണം മുറിഞ്ഞിട്ടുണ്ട്....""

"" ഏയ്‌... അജു.. അതിനു നീ എന്തിനാ ഇങ്ങനെ കരയുന്നെ.... വിഷമിക്കണ്ട അവന് ഒന്നും പറ്റിയിട്ടില്ലല്ലോ... പിന്നെന്താ...???"'

അവന്മാർ എന്റെ തോളിൽ തട്ടി പറഞ്ഞപ്പോഴാണ് ഞാൻ കരയുകയായിരുന്നു എന്ന് എനിക്ക് മനസിലായത്.... ഞാൻ നിറഞ്ഞു വന്ന കണ്ണുകൾ പുറം കയ്യിനാൽ തുടച്ചു...

"" ടാ ഞാൻ ഒന്ന് ഉള്ളിലേക്ക് പോയിട്ടു വരാം.... എനിക്കെന്തോ വല്ലാത്ത ടെൻഷൻ പോലെ...""

ഞാൻ അവന്മാരെ നോക്കി പറഞ്ഞു.... അവനെ കാണുന്നതു വരെ ഇനി എനിക്ക് സമാധാനം ഉണ്ടാവൂല.... അവനും അങ്ങനെ തന്നെയായിരിക്കും....


"" ടാ നീ ഇപ്പോ പോകണ്ട.... അവൻ അത് കഴിഞ്ഞാൽ ഇങ്ങോട്ടു തന്നെയല്ലേ വരുന്നേ... പിന്നെന്താ... ""

"" ആ.... അതു തന്നെ.... നീ ഇവിടെ സമാധാനത്തോടെ നിക്ക്.... ""

അവന്മാർ രണ്ടും എന്റെ ഇടവും വലവും നിന്നു പറയുന്നുണ്ട്.... പക്ഷെ ഞാനതൊന്നും ശ്രദ്ധിച്ചതുപോലുമില്ല.... ഞാൻ അവരെ രണ്ടിനെയും തള്ളിമാറ്റി റൂമിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.....

BETWEEN  💔 USDes histoires addictives. Découvrez maintenant