Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 🥀 US 34

551 52 62
                                        

Part - 34

വീണിടത്തു നിന്നും പിന്തിരിഞ്ഞു നോക്കുമ്പോൾ അയാൾ പിന്നിൽ ഓടി വരുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയോ അവിടുന്ന് പിടഞ്ഞെണീറ്റ് വീണ്ടും ഓടി... എവിടെക്കാ ഞാൻ പോകുന്നതെന്നോ ഏതു വഴിയിലൂടെയാണ് ഓടുന്നതെന്നോ ഒന്നും അന്നേരം ശ്രദ്ധിച്ചില്ല...

എത്രയും വേഗം അയാൾ വരുമ്പോഴേക്കും ദേവേട്ടനെ കാണുക അതായിരുന്നു മനസ്സ് നിറയെ... എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു.... ഒരുപാട് നേരം നിർത്താതെ ഓടുന്നതുകൊണ്ട് നല്ല പോലെ കിതപ്പും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ഉണ്ടായിരുന്നു....


ശരീരമൊക്കെ തളരുവാ... കടലിലേക്കിറങ്ങണം എന്ന് ദേവേട്ടനോട് പറഞ്ഞ് വാശി പിടിച്ചിരുന്ന നിമിഷത്തെ ഞാൻ ശപിച്ചു... അവിടെ തന്നെ ഇരുന്നിരുന്നെങ്കിൽ ഇതുപോലൊന്നും വരില്ലായിരുന്നു....


പതിയെ ഓടുന്നതിന്റെ വേഗത കുറഞ്ഞു വന്നു.... എനിക്കു പറ്റുന്നില്ല... കയ്യും കാലും എല്ലാം കുഴയുന്നു... ഇപ്പൊ വീണുപോകും എന്ന് എനിക്ക് മനസിലായി.... തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്റെ അടുത്തതാരായിരിക്കുന്നതാ കണ്ടത്....

ബാക്കി ഉണ്ടായിരുന്ന എല്ലാ ശക്തിയുമെടുത്ത് ഞാൻ വീണ്ടും ഓടി... പക്ഷേ പകുതി ഓടിയപ്പോഴേക്കും കണ്ണിലൊക്കെ ഇരുട്ടു കേറുന്നപോലെ... ഒന്നും കാണുന്നില്ല... തലക്കൊക്കെ എന്തോ ഒരു പെരുപ്പു പോലെ... സങ്കടം വരുവാ... നെഞ്ചോക്കെ വല്ലാതെ മിടിക്കുന്നുണ്ട്... ഇനി ഒരടി നടക്കാൻ പോലും പറ്റില്ല എന്നു മനസിലായതും ഞാൻ ആ പൂഴി മണ്ണിലേക്കിരുന്നു....



ആഞ്ഞു ശ്വാസം എടുക്കുകയായിരുന്നു ഞാൻ... പെട്ടെന്നാണ് എന്റെ തോളിൽ ഒരു കൈ പതിഞ്ഞത്.... അതയാളാണെന്നു തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ ഊഹിച്ചു .... വേറെ ആരും ആ പരിസരത്ത് ഉണ്ടായിരുന്നില്ല.... പതിയെ എന്റെ ഭയം കൂടി വന്നു... കണ്ണുകൾ നിറഞ്ഞൊഴുകി... പതിയെ അതു നേർത്ത തേങ്ങലടികളായി മാറി....


"" പ്ലീസ്... ഒ... ഒന്നും... ഒന്നും ചെ.. ചെയ്യ.. ല്ലേ  പ്ലീ..സ് .. ""

പതിയെ ഞാൻ അതു പറയുമ്പോഴും വാക്കുകൾ ഇടമുറിഞ്ഞു പോകുന്നുണ്ടായിരുന്നു..

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora