We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.

BETWEEN 🥀 US 38

555 47 9
                                        


Part - 38

    "" മനു... ഡാ.. മനു... ""

എത്ര തവണ വിളിച്ചിട്ടും എന്താ ഇവൻ എഴുന്നേൽക്കാത്തത്... പെട്ടെന്ന് എന്താ ഇവന് പറ്റിയത്... ഇപ്പോ കോളേജിലെ infirmary റൂമിലാ ഞാനും മനുവും...

രാവിലെ അവനെ കണ്ടപ്പോ മുതൽ ശ്രദ്ധിക്കുന്നതാ അവനെന്തോ വല്ല്യ വിഷമം പോലെ... പിന്നെ മനസ്സിൽ നിറയെ ദേവേട്ടന്റെ കാര്യമായോണ്ട് അധികം ശ്രദ്ധിച്ചതുമില്ല... എന്തേലും ഉണ്ടെങ്കിൽ അവൻ പറയുമല്ലോ എന്ന് തോന്നി...

പക്ഷേ ഇപ്പോ... അവൻ അവിടെ വീണപ്പോ... എനിക്കറിഞ്ഞൂടാ അന്നേരം എനിക്ക്... എന്റെ അവസ്ഥ... കോളേജിൽ കാലു കുത്തിയപ്പോ തന്നെ മനു ആകെ ടെൻഷനിലാണെന്നു മനസിലായതും ഞാൻ അവന്റെ കയ്യിൽ ഒരു ധൈര്യത്തിന് എന്നപോലെ അമർത്തിപിടിച്ചു...

അത് അവനൊരു ആശ്വാസമായെന്ന് അവന്റെ ചിരിയിൽ നിന്നും എനിക്ക് മനസിലായി... എന്നെ അവിടുന്ന് മാറ്റി നിർത്തിയിട്ട് മനൂനോട് ഏദന്റെ കൂട്ടുകാർ എന്തോ പറയുന്നുണ്ടായിരുന്നു... എന്താണെന്നോ ഏതാണെന്നോ ഒന്നും ഒന്നും എനിക്കറിഞ്ഞൂടാ...

അവൻ അവിടെ വീണപ്പോ എന്റെ ജീവൻ പറിഞ്ഞു പോകുന്ന പോലെയാ എനിക്ക് തോന്നിയത്... അവനെക്കാൾ വലിയ ഒരു സൗഹൃദവും എനിക്കുണ്ടായിട്ടില്ല... അവനെ മാത്രമേ എനിക്ക് അത്രേം ആഴത്തിൽ സുഹൃത്തായി ഹൃദയത്തിൽ പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു...

അവന് എന്തേലും പറ്റിയാ ചിന്തിക്കാൻ പോലും കഴിയില്ല എനിക്കത്... ആ അവൻ ഇന്ന് എന്റെ മുന്നിൽ വീണപ്പോ എന്തു ചെയ്യണമെന്ന് ഒരൂഹവും ഇല്ലാരുന്നു...  അവന്റെ അടുത്തേക്ക് ഓടിയെത്തി അവനെ പിടിച്ചു മടിയിലേക്ക് കിടത്തിയപ്പോൾ അവൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു... അതിൽ ഒരുപാട് വേദനകൾ ഉണ്ടെന്ന് തോന്നി...

എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്... ആകെക്കൂടെ ഒന്നും മനസിലാകുന്നില്ല... മനു.. അവൻ ഇത്രനേരായിട്ടും എന്തേ എണീക്കാത്തെ.. ഇവിടെ കൊണ്ടുവന്നിട്ടിപ്പോ ഒരു മണിക്കൂറിൽ ഏറെയായി...

ഡോക്ടർ വന്നു നോക്കിയിട്ട് കുഴപ്പം ഒന്നും ഇല്ല പേടിക്കണ്ടാ എന്നൊക്കെ പറഞ്ഞു... എന്നാലും എനിക്കെന്തോ ഒരു വെപ്രാളം പോലെ... ശ്ശോ.. ഞാൻ ഇപ്പോ കുറേ നേരായി അവനെ വിളിക്കുന്നു...

BETWEEN  💔 USStories to obsess over. Discover now