18

939 91 6
                                    

::കെട്ടി മണിക്കൂർ പോലും ആയിട്ടില്ല ഇവൻ ദേ അച്ചിക്കോതൻ ആയി

Jithin :പൊന്നൂട്ടാ വാ നമ്മുക്ക് പുറത്ത് പോവാം അവിടെ ഫോട്ടോഗ്രാഫർ wait ചെയ്യാ

അവൻ അവളെയും കൊണ്ട് റൂമിന്റെ പുറത്തേക്ക് പോയി

:വാ ഡീ നമ്മുക്ക് പോവാം ഫോട്ടോ എടുക്കുന്നത് കാണാൻ

:ആ വേഗം വാ

:എന്നാലും എന്തോരം സ്വർണം ആലേ അവളുടെ ദേഹത്ത്

:ഇറങ്ങി വന്നത് കൊണ്ട് കാതിലും കഴുത്തിലും ഒന്നും ഉണ്ടാവില്ല എന്നാ ഞാൻ വിചാരിച്ചേ

ഞാനും,പെണ്ണിന്റെ മേത്ത് സ്വർണം ഇല്ലെങ്കിൽ നമ്മുക്ക് അതിന്റെ പേരിൽ കുത്തായിരുന്നു ആ ജാനകിയെ

ഇതിപ്പോ സ്വർണവും നിറവും മുടിയും എല്ലാം ഉണ്ട് ഒരു കാര്യത്തിലും കുറ്റം പറയാൻ പറ്റുന്നില്ല

:50,000 ആയി ആ സാരിടെ വില എന്നാ ആര്യ എന്നോട് പറഞ്ഞെ ഒറിജിനൽ കാഞ്ചിപുരം ആണെന്ന്

:ഇനി എന്റെ മോളുടെ കല്യാണത്തിന് ഒർജിനൽ ബാനർസി വാങ്ങിക്കും ഞങ്ങൾ ഈ കാഞ്ചിപുരം അത്ര കാര്യം ഇല്ല

മേക്കപ്പ്പിനും നല്ല പൈസ ആയി എന്നാ കേട്ടെ

:ഈ ചെക്കന് ഇത്രയും പൈസ ഉണ്ടോ

:പിന്നെ നല്ല പൈസ ഉണ്ട് അവന്റെ കൈയിൽ പോരാത്തതിന് അച്ഛനും അമ്മയും ഇങ്ങനെ പൈസ ഉണ്ടാക്കി കൊണ്ടിരിക്കല്ലേ മോന് വേണ്ടി അപ്പൊ ഇതല്ല ഇതിന് അപ്പുറത്തും ആഡംബരം കാണിക്കാം

:ആ ജാനകി ജോലിക്ക് പോവാൻ വേണ്ടി ആണ് ഒരു കൊച്ച് ആയപ്പോൾ പ്രസവം നിർത്തിയത്

:ഇവൾക്ക് ഒക്കെ വീട്ടിലെ കാര്യം നോക്കി ഇരുന്നാൽ പോരെ

:ഈ പെണ്ണും ഒറ്റമോൾ ആണ് അപ്പൊ നല്ല ക്യാഷ് ഉണ്ടാവും

:ഇനി നിങ്ങൾ നോക്കിക്കോ 1 കൊല്ലം കഴിഞ്ഞിട്ടേ ഈ പെണ്ണ് വിശേഷം അറിയിക്കുള്ളു

:ഇപ്പൊ തുടങ്ങും കൊച്ച് ഉണ്ടാവാതെ ഇരിക്കാൻ ദേഹത്ത് ഓരോന്ന് കുത്തികെറ്റിവെക്കലും മരുന്നു തീറ്റയും

:കലികാലം അല്ലാതെ എന്ത് പറയാൻ

:ഇവൾക്കൊക്കെ എന്താ ഇത്ര മടി പ്രസവിക്കാൻ

SAVIOURWhere stories live. Discover now