24

1.7K 151 89
                                        

കാവ്യ :അമ്മ എന്ത് ചെയ്യും വാവേ നീ അമ്മേടെ വയറ്റിൽ വളരുന്നു എന്ന സത്യം നിന്റെ അച്ഛന് അറിയില്ല, അച്ഛൻ ഇപ്പോഴും വിശ്വസിക്കുന്നത് ഞാൻ നീ എന്റെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ ഉള്ള മെഡിസിൻ കഴിക്കുന്നുണ്ട് എന്ന് ആണ്

നിന്നെ കിട്ടാൻ വേണ്ടി അമ്മ മനഃപൂർവം ആ മെഡിസിൻ കഴിക്കുന്നത് നിർത്തിയത് ഒന്നും വാവേടെ അച്ഛന് അറിയില്ല

സ്വന്തം എന്ന് പറയാൻ എനിക്ക് നീ മാത്രേ ഉള്ളു നിനക്ക് വേണ്ടിയാ അമ്മ ജീവിച്ചിരിക്കുന്നത് പോലും എന്റെ എല്ലാ പ്രതീക്ഷയും സ്വപ്നവും നീ ആണ് നീ മാത്രേ ഈ ലോകത്തിൽ ഇന്ന് അമ്മയ്ക്ക് സ്വന്തം ആയിട്ടുള്ളു

അച്ഛൻ നമ്മുടെ സ്വന്തം അല്ല വാവേ ആ ശരീരം മാത്രേ അമ്മ സ്വന്തം ആക്കിയിട്ടുള്ളു മനസ്സ് അത് അവൾക്ക് മാത്രം ഉള്ളത് ആണ് ആ മനസ്സിൽ അമ്മ ഇല്ല

അമ്മ ഒരിക്കലും നീ എന്റെ ഉള്ളിൽ വളരുന്നുണ്ട് എന്ന് അച്ഛനോട് പറഞ്ഞില്ല, നമ്മൾ ഒരിക്കലും അച്ഛന് ഒരു ഭരമോ ബാധ്യതയോ ആവരുത് അച്ഛൻ അമ്മയുടെ സ്വന്തം അല്ല

നിന്റെ കാര്യം അച്ഛനോട് പറഞ്ഞാൽ ഒരു കുറ്റബോധത്തിന്റെ പേരിൽ നമ്മളെ ഏറ്റ് എടുക്കുമായിരിക്കും പക്ഷെ അത് വേണ്ട, നീ എന്റെ മാത്രം ആണ് നിന്നിൽ എനിക്ക് മാത്രേ അവകാശം ഉള്ളു

കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ എന്റെ കുഞ്ഞിന്റെ വളർച്ച പുറത്തേക്ക് അറിയും അങ്ങനെ എല്ലാവരും മനസ്സിലാക്കും ഞാൻ അഭിനവ് വർമ്മയുടെ കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്ന കൂട്ടത്തിൽ അച്ഛനും അത് മനസ്സിലാക്കും

അച്ഛൻ നിന്നെ തേടി എന്റെ അടുത്തേക്ക് വരും ഒരു പക്ഷെ എന്നെ നിന്നിൽ നിന്ന് അടർത്തി അച്ഛന്റെ കൂടെ വളർത്തും അത് കൊണ്ട് നിന്റെ വളച്ച മറച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുമ്പോൾ നമ്മൾ ഇവിടെ നിന്ന് പോകും
എന്നിട്ട് നമ്മൾ രണ്ടു പേരും വേറൊരു സ്ഥലത്ത് സന്തോഷമായി ജീവിക്കും നിനക്ക് ഞാനും എനിക്ക് നീയും

SOULMATE?Cerita yang bikin terobses. Temukan sekarang