കാവ്യയും അഭിയും എംപി യിലേക്ക് ഉള്ള യാത്ര ആരംഭിച്ചിട്ട് സമയം കുറെ ആയി, യാത്രയിൽ അവർ ഒന്നും തന്നെ പരസ്പരം സംസാരിച്ചില്ല, അഭി അവളെ നോക്കുമ്പോഴെല്ലാം അവൾ പുറത്തേക്ക് നോക്കി തന്നെ ഇരിക്കുകയാണ്
അഭി ഒരു ഹോട്ടലിന്റെ മുൻപിൽ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി കാവ്യയുടെ അടുത്തേക്ക് വന്നു
അഭിനവ് :വാ ഇറങ് എന്തെങ്കിലും കഴിച്ചിട്ട് ആവാം ഇനി ഉള്ള യാത്ര
കാവ്യ :ഏട്ടൻ പോയി കഴിച്ചിട്ട് വാ ഞാൻ ഇല്ല
അഭിനവ് :ചുമ്മാ കളിക്കാതെ വരാൻ നോക്ക്
കാവ്യ :പ്ലീസ് ഒന്ന് ശല്യപെടുത്താതെ ഇരിക്കോ
അഭിനവ് :sorry
അഭിനവ് ഹോട്ടലിന്റെ അകത്തേക്ക് കയറി പോയി, കാവ്യ കാറിൽ തന്നെ ഇരുന്നു
കുറച്ചു സമയത്തിന് ശേഷം കയ്യിൽ ഭക്ഷണവും വെള്ളവും ഉള്ള കവർ പിടിച്ച് അഭിനവ് ഹോട്ടലിൽ നിന്ന് ഇറങ്ങി വന്നുഅവൻ ഒരു കവർ ഫ്രന്റ് സീറ്റിൽ വെച്ചു മറ്റേ കവർ കാവ്യയുടെ അടുത്തും വെച്ച് കൊടുത്ത് കാറിൽ കയറി ഇരുന്നു
അഭിനവ് :നിനക്ക് ഇഷ്ടം ഉള്ളത് ഒക്കെ ആ കവറിൽ ഉണ്ട് ഇഷ്ടം ഉള്ളത് കഴിച്ചോ
അഭിനവ് ഒരു ബർഗർ കവറിൽ നിന്ന് എടുത്ത് കഴിക്കാൻ തുടങ്ങി എന്നിട്ട് കാർ സ്റ്റാർട്ട് ചെയ്ത് യാത്ര വീണ്ടും ആരംഭിച്ചു
കാവ്യ :iam sorry
അഭിനവ് :എന്തിന്?
കാവ്യ :നേരത്തെ ദേഷ്യപ്പെട്ടതിനു
അഭിനവ് :it's okay, നീ എന്തെങ്കിലും എടുത്ത് കഴിക്ക് വിശന്നു ഇരിക്കണ്ട
കാവ്യ :മ്മ്
അവൾ ആ കവർ തുറന്ന് നോക്കി അതിൽ അവൾക്ക് ഏറെ ഇഷ്ട്ടപെട്ട പാനിപൂരി ഉണ്ടായിരുന്നു, അവൾ പാനിപൂരിയുടെ ബോക്സ് കവറിൽ നിന്ന് വേഗം പുറത്ത് എടുത്ത് അത് തുറന്നു
കാവ്യ :Thankyou
Abhinav :മ്മ്
കാവ്യ :എന്നോട് പിണക്കം ആണോ
Abhinav :ഏയ്യ് ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നേ
കാവ്യ :ഞാൻ വേണോന്ന് വെച്ച് ദേഷ്യപ്പെട്ടതല്ല അറിയാതെ വന്ന് പോയത് ആണ് ദേഷ്യം

YOU ARE READING
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story