22

1.3K 145 36
                                    

ഗായത്രി :ബേബി നീ എന്തിനാ ഈ പെണ്ണിനേയും കൂട്ടി കൊണ്ട് വന്നത് എന്റെ അടുത്തേക്ക് എന്താ ആയിരുന്നു അതിന്റെ ആവശ്യം

കാവ്യ :അഭിയേട്ടനോട് ഞാൻ ആ പറഞ്ഞെ കുട്ടിയുടെ അടുത്തേക്ക് വരുമ്പോൾ എന്നെയും കൂട്ടാൻ

ഗായത്രി :അഭിയേട്ടനോ... ഇവൻ ഇപ്പോൾ തന്റെ ഭർത്താവ് ഒന്നും അല്ലല്ലോ ഏട്ടൻ എന്നൊക്കെ വിളിക്കാൻ

കാവ്യ :എന്നേക്കാൾ മൂന്നു വയസ്സിനു മൂത്തത് ആണ് അപ്പൊ ഏട്ടൻ എന്ന് അല്ലാതെ പേര് വിളിക്കാൻ പറ്റില്ലല്ലോ അതിപ്പോ ഭർത്താവ് ആണെകിലും അല്ലെങ്കിലും

ഗായത്രി :ബേബി ഈ പെണ്ണിനോട് പോകാൻ പറ എനിക്ക് ഇവളെ ഇഷ്ടം ആയില്ല

അഭിനവ് :ഗായു അവൾ എങ്ങനെ പോവാൻ ആണ് up വരെ ഒറ്റയ്ക്ക് അതൊന്നും പറ്റില്ല

ഗായത്രി :നീ ഞാൻ പറഞ്ഞുന്നത് കേട്ടാൽ മതി

കാവ്യ :അഭിയേട്ടാ ഞാൻ കാരണം നിങ്ങൾ വഴക്ക് ആവണ്ട ഞാൻ പോയ്കോളാം

അത് പറഞ്ഞ് കാവ്യ മുറ്റത്തേക്ക് ഇറങ്ങി അവളുടെ പിന്നാലെ അഭിയും

അഭിനവ് :അമ്മു നിൽക്ക് എങ്ങോട്ടാ നീ പോവുന്നെ

കാവ്യ :നിങ്ങൾ വന്നിട്ടേ ഞാൻ പോകു ആ വീട്ടിൽ നിന്ന് പോരെ

അഭിനവ് :അവൾ എന്താ ഇങ്ങനെ ഒക്കെ ബീഹെവ് ചെയ്യുന്നേ എന്ന് എനിക്ക് മനസ്സിലാവുന്നില്ല അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല

കാവ്യ :ഇതൊന്നും എന്നോട് പറയണ്ട ആവശ്യം ഇല്ല ഏട്ടാ എന്റെ കൈ വിട് എനിക്ക് പോകണം

അഭിനവ് :നീ ഏങ്ങോട്ടും പോകുന്നില്ല

കാവ്യ :ഇനി എന്തൊക്കെയാ ഞാൻ കണ്ട് നില്കണ്ടേ അഭിയേട്ടാ, ആ റിമോട്ട് ഇങ് താ ഞാൻ എന്റെ ബാഗ് എടുക്കട്ടെ

താ ഇങ്ങോട്ട് നേരം കളയാതെ, തരാൻ

അവൻ കാറിന്റെ കീ എടുത്ത് അവളുടെ കൈയിൽ കൊടുത്തു അവൾ ആ കിയിൽ പ്രെസ്സ് ചെയ്ത് door open ആക്കി എന്നിട്ട് കാറിന്റെ അടുത്ത് പോയി door തുറന്ന് ബാഗ് എടുത്തു അവന്റെ അടുത്തേക്ക് വന്നു

കാവ്യ :നിങ്ങൾ ടെൻഷൻ അടിക്കണ്ട ഞാൻ സൂക്ഷിച്ചു പോയ്കോളാം

അഭിനവ് :പ്ലീസ് കാവ്യെ പോവല്ലേ അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു, നമ്മുക്ക് ഒരുമിച്ച് പോകാം പ്ലീസ്...

SOULMATE?Wo Geschichten leben. Entdecke jetzt