ഇതേ സമയവേളകളിൽ നാട്ടിൽ ആ തറവാട്ടിൽ....
അവൾ പതിയെ തല ഉയർത്തി.... ആ വൃദ്ധനെ നോക്കി.....
മന്ത്രോചാരണകൾ നിലച്ചത് കേട്ട് അവിടേക്ക് ഒരു സ്ത്രീ ഓടി വന്നു..... ആ സ്ത്രീ വന് തന്ത്രികളുടെ അടുത്തിരുന്നു.....
സ്ത്രീ : എവിടെ?? എവിടെ ന്റെ മോളെവിടെ?? എനിക്കു.... എനിക്കു കാണുന്നില്ല 😫😫😫.... ഒന്ന് കാണിച്ച് തരൂ 😫😫😫.....
തന്ത്രി തന്റെ കരത്തോട് ആ സ്ത്രിയുടെ കരം ചേർത്തു വെച്ചു....... അപ്പോൾ.....
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... മുന്ജന്മത്തിൽ തന്റെ ഉദരത്തിൽ പൂവിട്ട്, തന്റെ മെയ്യോട് ചേർന്ന് വളർന്ന് പുഞ്ചിരി തൂകിയ പനിനീർ പൂവ്.... തന്റെ മാറിലെ മാധുര്യം നുകർന്നു തന്നോട് കുറുമ്പും സ്നേഹവും പങ്കിട്ടു തന്റെ ലാളനയിൽ വിടർന്നു പൂവായവൾ.... ഒരിക്കൽ ആ പുഞ്ചിരി ഇനി കാണാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയ ആ മാതൃ മനസാണ് അവിടെ കണ്ണുനീരായി തുളുമ്പിയത്......
അവർ അയാളുടെ കൈ വിടാതെ തന്നെ നന്ദിനിയെ തലോടി..... അവൾ തല ഉയർത്തി നോക്കി.....
നന്ദിനി : വേണ്ട.... എന്നെ തൊടരുത്.... അന്നത്തെ നന്ദു അല്ല ഞാൻ ഇപ്പോൾ....
സ്ത്രീ : മോളെ നന്ദു.....
നന്ദിനി : എന്തിനു പറഞ്ഞു എന്നേ കുറിച്ച് നിങ്ങള്.... ഈ നോവുന്ന കണ്ണുകൾ കാണാനോ?? ജന്മങ്ങൾ മാറി വന്നിട്ടും എന്തിനാ അച്ഛാ എന്നെ ഓർക്കുന്നത് 😭😭😭..... എനിക്കു പോകണം 😡😡😡😡
തന്ത്രി : ആ ജന്മത്തിൽ എനിക്കു നിന്നെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.... ഈ ജന്മം എനിക്കു ഭഗവതി നൽകിയിരിക്കുന്നത് നിനക്ക് വേണ്ടി ആണ്.... അമവാസിക്ക് മുൻപ് തന്നെ നീ തിരിച്ചു പോകണം..... നിന്റെ പുതിയ ജന്മം പൂർണതയിൽ എത്തണം എങ്കിൽ നീ തിരിച്ചു പോകണം.....
നന്ദിനി : 😏എന്നെ പറഞ്ഞു വിട്ടാൽ അവനെ വരുതിയിൽ ആകാൻ കഴിയില്ല..... നഷ്ടപെട്ടത് എനിക്കും കൂടി ആണ്....
തന്ത്രി : ആ നഷ്ടബോധം പേറി ന്റെ മകൾ അലഞ്ഞു തിരിയരുത്.... നീ ആരെന്നു മനസിലാക്കി അവൻ വരുമ്പോൾ നിന്നെ അവനു സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല.....
YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...