🥀36🥀

695 94 362
                                        

ന്റെ പൊന്നു മക്കളേ......

എനിക്കൊരു കാര്യം പറയാൻ ഉണ്ട് 😭😭😭😭😭








🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

ഒന്നുല്ല

പോയി വായിക്കു 🤭🤭🤭🤭🤭














🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ജഗൻ കാൾ കട്ട്‌ ചെയ്ത് വീടിനു പടിപ്പുരയിലേക് നോക്കി ഒന്ന് നെടുവീർപ്പിട്ടു..... അവന്റെ മനസ് പലവട്ടം പടിപ്പുര കടന്നു അകത്തു കയറുവാൻ മോഹിപ്പിച്ചു എങ്കിലും അവന്റെ അമ്മയിൽ നിന്നും കേട്ട കാര്യം അവനെ തിരിച്ചു പോകുവാൻ നിർബന്ധിതൻ ആക്കി....

അവൻ ഓരോ ചുവട് വെക്കുമ്പോളും അവനിലെ പക ആളുവൻ തുടങ്ങിയിരുന്നു.....

പടവരമ്പിലൂടെ നടന്നു അവൻ അകന്നു.... ഒടുവിൽ അവന്റെ തന്റെ വീട്ടിൽ എത്തി... അകത്തു കയറിയതും അവൻ കണ്ടത് സർവ്വ അവകാശവും തന്നിൽ ആണെന്ന ഭാവത്തിൽ ഇരിക്കുന്ന ശ്രീനിവാസനെ ആണ്.....അയാളിലെ ഭാവം അവന്റെ ചിന്തകളിൽ തീ കോരിയിട്ട് കൊണ്ടിരുന്നു.....

അവന്റെ കണ്ണുകൾ രക്തവർണ്ണമായി മാറി.... തന്നിലെ ദേഷ്യച്ചൂളകൾ വെന്തു പുകയുവാൻ തുടങ്ങിയതിനാൽ അവന്റെ ശരീരം വിയർക്കുവാൻ തുടങ്ങി...... തന്റെ കരങ്ങളിൽ മുറുകിയിരിക്കുന്ന കൈപിടിയിലൂടെ അവനു വ്യക്തമായിരുന്നു അവന്റെ അമ്മയിൽ ഉളവാക്കിയട്ടുള്ള ഭയം..... അതുകൊണ്ടാകും അവനിലെ പകയെന്ന അഗ്നി എരിയുവാൻ തുടങ്ങിയത്......അവന്റെ കണ്ണുകൾ അയാളിൽ അമർന്നു കൊണ്ടിരുന്നു.....

അയാൾ പതിയെ ഇരുന്നിടത് നിന്നും എഴുന്നേറ്റു.....

ശ്രീനിവാസൻ : ആഹ് വന്നോ ന്റെ മകൻ.....

ജഗൻ ഒരു പുച്ഛം നിറഞ്ഞ ഭാവത്തിൽ അയാളെ നോക്കി....

ശ്രീനിവാസൻ : സ്വന്തം അച്ഛനെ തള്ളി പറഞ്ഞ..... ന്റെ മകൻ

അതും പറഞ്ഞു അയാൾ അവന്റെ തോളിലേക്ക് കൈ ചേർത്തു....

അവൻ അയാളെ തട്ടി മാറ്റി.... തന്റെ അമ്മയുടെ കരം അവനോട് ചേർത്ത് വെച്ചു.....

ജഗൻ : എന്തിന്.... എന്തിനു വന്നു..... ഒരിക്കൽ ആട്ടി ഇറക്കി വിട്ടതല്ലേ ഞാൻ.....

ഭദ്ര 🥀Historias para obsesionarse. Descúbrelo ahora