പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...
Ariyam yki..... Nerathe idanam ennu karuthiyatha.... Ennal ezhuthuvan ulla oru mind kitunundayirunila..... Athanu sathyam.... Nnalum njn vannulo..... Onnu support cheyane..... 🥹🥹🥹🥹
Apo kadhayilek kadakam......
സമയം 2നോട് അടുക്കുന്നു.....
അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു..... പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ അവൾ ചുറ്റും ഒന്നു നോക്കി..... അർധനഗ്ന ആയ അവളുടെ ശരീരമാകെ വിയർത്തിരുന്നു.... വിറക്കുന്ന കൈകളോടെ അവൾ ആ വിയർപ്പ് കണങ്ങൾ തുടച് മാറ്റി.... മുകളിലെ ഫാനിൽ നോക്കി.... എന്തു കൊണ്ടോ അവൾക് കാറ്റെൽക്കുന്നതായി അനുഭവപ്പെടുന്നില്ല എന്ന് തോന്നി...... അവൾ വല്ലാതെ കിതകുന്ന പോലെ.....
പെട്ടന്ന് ഉള്ള അവളുടെ ഞെട്ടലിൽ തന്റെ തൊട്ടപ്പുറത് കിടക്കുന്ന ആളെ അവൾ മറന്നു..... തന്റെ അരക്കെട്ടിലൂടെ ഉള്ള പിടുത്തം മുറുകുന്നതായി അനുഭവപെട്ടപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് എത്തിയത്..... അവൾ പതിയെ അവളുടെ വലതു ഭാഗത്തേക്ക് നോക്കി.......
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
തന്റെ പാതി നല്ല ഉറക്കത്തിൽ ആണെന്ന് അവൾക്കു മനസിലായി..... അവനെ ഒന്നു തഴുകി അവൾ മുഖം ഒന്നു തുടച് വീണ്ടും കിടന്നു..... എന്നാൽ അവളിൽ നിദ്ര പുൽകിയിരുന്നില്ല.... ഇരുട്ടിലേക് കണ്ണുകൾ നട്ടവൾ അങ്ങിനെ കിടന്നു.......
ഇതേ സമയം പാലാഴി തറവാട്......
സേതു ഇതു വരെ ഉറങ്ങിയിട്ടില്ല..... അമവാസി അടുക്കും തോറും അവനിലും ഒരു ഭയം ജനിക്കുന്നുണ്ടായിരുന്നു..... കാരണം ഇത് പോലെ ഒരു അമ്മാവസിക്ക് കഴിയുന്നതിനു മുൻപ് ആണ് തന്റെ ജീവൻ തന്നെയും തങ്ങളുടെ പൊന്നോമനയെയും വിട്ട് പോയതെന്ന് അവൻ ചുട്ടു പൊള്ളികുന്ന ഒരു വേദന ആയിരുന്നു..... ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൻ ഉറങ്ങിയില്ല എന്ന് തന്നെ പറയാം.....ഇടകിടക് ഭദ്രയെ പോയി നോക്കുന്നത് അവനു ഒരു പതിവായി മാറിയിരിക്കുന്നു.....നിരുപമയുടെ ചിത്രത്തിലേക്ക് നോക്കി നിൽക്കയാണ് അവൻ..... അവന്റെ കണ്ണുകൾ നിറഞ്ഞട്ടുണ്ട്...