🥀44🥀

533 69 110
                                        

Namuk athramel priyapetath ennu thonuna onnine ariyathe polum arelum kannu vechanu thoniya nammal nthu cheyum goooyyyyysss onnu comment cheyu please.....
Ningalude oro comments nu storyude script nu valare nannayi help cheyum....



Apo namku storyilek pokam......

ദുരുഹതകൾ നില നിർത്തികൊണ്ട് ......

2 ദിവസങ്ങൾക്കു ശേഷം.....

പവിയുടെ വീട്.....

ഉമ്മറത്തു ആൺപട ഇരുന്ന് നല്ല ചർച്ചയിൽ ആണ്....

സേതു : മുന്നത്തേനെക്കാളും  വ്യത്യാസം വന്നു വീടിനു അല്ലേടാ

ശങ്കർ : ആ അതെ....

സുരേന്ദ്രൻ (പവിയുടെ അച്ഛൻ ): അവൻ പുറത്ത് പോയി പഠിച്ചത് അല്ലേ.... അവന്റെ ഭാവനയിൽ അങ്ങ് പുതുക്കി പണിതതാ....എല്ലാം നല്ലതായി വന്നു....

ഇളയച്ഛൻ - നിനക്ക് നാളെ പോണോ കണ്ണാ??

കണ്ണൻ : ആഹ്, നാളെ ഒരു ഇൻസ്‌പെക്ഷൻ ഉണ്ട്.... അപ്പോൾ പോയേ പറ്റു...

സേതു : നീ ചാരുനെ കൊണ്ട് പോണുണ്ടോ???

കണ്ണൻ : അവൾ വരുന്നെങ്കിൽ കൊണ്ട് പോകാം.... അവളുടെയും ക്ലാസ്സ്‌ നാളെ സ്റ്റാർട്ട്‌ ചെയ്യുമല്ലോ....

സുരേന്ദ്രൻ : മോള് ഡിഗ്രി അല്ലേ??

ശങ്കർ : ഈ വർഷം പിജി ക്ക് ചേർത്തു....

പെട്ടെന്ന് അവിടേക്ക് കിച്ചു കുഞ്ഞുമായി വന്നു.... കണ്ണൻ വേഗം കുഞ്ഞിനെ കിച്ചുവിന്റെ കൈയിൽ നിന്നും വാങ്ങി.... അവൻ വാങ്ങിയതും കുഞ്ഞിന്റെ മുഖത്തു ഒരു ചിരി വിടർന്നു.... അതു കണ്ട കിച്ചു...

കിച്ചു : കൊച്ചച്ചനെ മനസിലായി അവൾക്കു....😇

എല്ലാരും അവരെ നോക്കി.... സേതു പതിയെ വന്ന് അവനരികിൽ ഇരുന്നു....കുഞ്ഞിനെ നോക്കി...അവളുടെ ചെറു പുഞ്ചിരി കണ്ട് സേതു ഒന്നു പുഞ്ചിരിച്ചു....

സേതു : അല്ലടാ നിങ്ങൾ പേര് വല്ലതും കണ്ടു വെച്ചിട്ടുണ്ടോ??

സേതു കിച്ചുവിനെ നോക്കി ചോദിച്ചു...

കിച്ചു : പേരൊക്കെ ദേ അവന്റെ അവകാശമാ.... അവള് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞങ്ങളെ കൊണ്ട് സത്യം ചെയ്തു വാങ്ങിത... അവനോട് ചോദിക്....

സുരേന്ദ്രൻ : ആഹാ..... അങ്ങിനെ ഒക്കെ ഉണ്ടായോ?? ന്നിട്ട് നീ കണ്ടു പിടിച്ചോ കണ്ണാ??

ഭദ്ര 🥀Onde histórias criam vida. Descubra agora