🥀49🥀

443 59 80
                                        

തനിക്കു എന്താണ് നടക്കുന്നത് എന്ന് പോലും അവനു മനസിലാകുന്നില്ല എന്നതാണ് സത്യം.... ഒരു മായ വലയത്തിൽ എന്ന പോലെ അവൻ പടികൾ കയറി അടഞ്ഞു കിടന്ന മുറിക്കുള്ളിലേക് നടന്നടുത്തു.... തനിക്കു മുന്നിൽ നില്കുന്നവളുടെ വശ്യതയിൽ മുഴുകി അവൻ അവൾക്കരികിലേക് നീങ്ങി എങ്കിലും ഏതോ അത്രിശ്യശക്തി അവനെ പുറകിലേക്ക് പ്രഹരിച്ചു വീഴ്ത്തി...

എന്നാൽ കാമം തിങ്ങിയ അവന്റെ കണ്ണുകളിൽ മുന്നിൽ നിൽക്കുന്ന അവൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.... വീണിടത്തു നിന്നും അവൻ ഉയർത്തെഴുന്നേറ്റ് അവൾക്കരികിലേക് നീങ്ങി... പതിയെ അവളുടെ തോളിൽ പിടിച്ചവളെ തിരിച്ചു നിർത്തി....

അവളുടെ മുഖത്തു നോക്കിയതും അവനു വീണ്ടും കണ്ണുകളിലേക് അതിശക്തമായി വെളിച്ചം കയറുന്നത് പോലെ തോന്നി.....ഇരു കണ്ണുകളും മുറുകെ അടച്ചു ഒരു നിമിഷം അവൻ നിന്നു..... കണ്ണ് തുറന്നപ്പോൾ അവൻ കാണുന്നത് രക്തത്തിൽ കുളിച് കിടക്കുന്ന അവളെ ആണ്.... ഒന്നു പകച്ചവൻ പുറകിലേക്ക് മാറി.... തനിക്കു മുന്നിൽ എന്തെല്ലാമാണ് നടക്കുന്നത് എന്ന് അറിയാതെ അവൻ ചുറ്റും നോക്കി.....

അവന്റെ കണ്ണുകൾ പതിയെ ഉടഞ്ഞിരിക്കുന്ന കണ്ണാടിയിലേക് പോയതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി.....

ഭ.... ഭദ്രേ.... നീ?? അപ്പോൾ ഇ.... ഇതു....

അവന്റെ വാക്കുകൾ ഇടറി.... ശരീരം ആസകലം വിറക്കുന്ന പോലെ അവനു തോന്നി....

അവൾ അവനു നേർക്ക് ചലിക്കുന്നതായി അവനു അനുഭവപ്പെട്ടു... അതിനനുസരിച്ചു അവൻ പതിയെ പുറകിലേക്ക് പിൻവലിയുവാനും തുടങ്ങി....
അവൾ പതിയെ അവനു മുന്നിലായി വന്നു നിന്നു....അവന് ക്രമതീതമായി ശ്വാസം എടുക്കാൻ തുടങ്ങി....

:ഭദ്രയോ?? ഞാനോ?? നിനക്ക് ഓർമയിലെ ഞാൻ ആരെന്നു?? എന്റെ പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി അന്ന് കരഞ്ഞ എന്നെ നിനക്ക് മനസിലായില്ല,.....നിന്റെ അടങ്ങാത്ത കാമത്തിനു മുന്നിൽ അടിയറവു പറയാത്ത എന്നെ നിനക്ക് മനസിലായില്ല?? എങ്ങിനെ മനസിലാവാനാ അന്നും ഇന്നും പെണ്ണെന്നു വച്ചാൽ നിനക്ക് ഒരു ലഹരി അല്ലേ......

ഭദ്ര 🥀Donde viven las historias. Descúbrelo ahora