🥀🥀🥀🥀🥀🥀🥀സേതുവും കിച്ചുവും ശങ്കറും കൂടി മേലെടത്തു തറവാട്ടിൽ എത്തി.... അവിടെ അവർ എത്തിയപ്പോൾ അവിടെ ദക്ഷനും ദാസനും ദേവനും ഉണ്ടായിരുന്നു.....
ദാസ് : ആ നിങ്ങളും വന്നോ..... ഡാ സേതു.....
സേതു : ഡാ കള്ള തെമ്മാടി....
അവർ പരസ്പരം കെട്ടിപിടിച്ചു....
അപ്പോൾ?? : എല്ലാരും എത്തി അല്ലെ???
അവർ തിരിഞ്ഞു നോക്കി..... അതു മേലെടത്തു തറവാട്ടിലെ കാരണവരും പേര് കേട്ട ജ്യോതിഷനുമായ കേശവൻ തന്ത്രികൾ ആയിരുന്നു.....
സേതു : നമസ്കാരം.....
തന്ത്രി : യാത്ര എങ്ങിനെ ഉണ്ടായിരുന്നു സേതു??
സേതു : കുഴപ്പമില്ലയിരുന്നു.....അദ്ദേഹം ഇരുത്തി ഒന്നു മൂളി.... കൈയിൽ ഉണ്ടായിരുന്ന ദക്ഷന്റെ ജാതകം ദാസിന്റെ കൈയിൽ കൊടുത്തു....
തന്ത്രി : ഇത് ഇനി ഞാൻ പറയാതെ പുറത്ത് എടുക്കരുത്.... അച്ഛൻ കാര്യം പറഞ്ഞിരുന്നില്ലേ...
ദാസ് തലയാട്ടി....
ശങ്കർ : ഞങ്ങളെ വിളിപ്പിച്ചത് എന്തിനായിരുന്നു???
തന്ത്രി : കുട്ടികളുടെ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്തണം....
ദേവൻ : എന്താണ് പെട്ടെന്ന്??
തന്ത്രി : കാര്യം ഉണ്ട്... ഇപ്പോൾ തീരുമാനിച്ച തീയതിയിൽ തന്നെ നിശ്ചയം നടക്കട്ടെ....എല്ലാരും സമ്മതം മൂളി.... അവർ കുറച്ചു കഴിഞ്ഞു പോകുവാൻ ഇറങ്ങിയതും, തന്ത്രി കിച്ചുവിനെയും ദക്ഷനെയും അവിടെ നിൽക്കുവാൻ പറഞ്ഞു....
ദക്ഷൻ : എന്താണ് അങ്ങക്ക് പറയാൻ ഉള്ളത്?
തന്ത്രി : ആദ്യം ഇവനോട്.....
അയാൾ കിച്ചുവിന് നേരെ തിരിഞ്ഞു....
തന്ത്രി : കിച്ചു.... ആ രക്ഷ അഴിഞ്ഞിരിക്കുന്നു...... നീ കാണുന്നത് ഒന്നും തന്നെ സത്യമല്ല എന്ന് വിചാരിക്കരുത്.....
കിച്ചുവിന്റെ കണ്ണുകൾ വിടർന്നു....
തന്ത്രി : തളരില്ല നീ എന്ന് എനിക്ക് അറിയാം.... അങ്ങിനെ വന്നാൽ നീ ഒരാളെ കണ്ടെത്തും ഉറപ്പ്.... പിന്നെ ദക്ഷാ അറിയാതെ എങ്കിലും നീ ഒരാളുടെ കൈ പിടിക്കും... അതൊരിക്കലും വിട്ടു കളയരുത്.....
![](https://img.wattpad.com/cover/331046077-288-k798143.jpg)
STAI LEGGENDO
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...