പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
ഭദ്ര ഇഷ്ടമാണെങ്കിൽ, നിങ്ങളുടെ അഭിപ്രായങ്ങൾ ന്തു തന്നെ ആയാലും പറയണേ...... കുറച്ചു അധികം ഡേയ്‌സ് ഇടാതിരുന്നപ്പോൾ ഇൻബോക്സിലും കമന്റ് ആയും കുറച്ചു പേർ വന്നു ചോദിച്ചു അപ്ഡേറ്റ് ചെയ്യുന്നിലെ എന്ന്.... അതു ഒത്തിരി സന്തോഷം തന്ന ഒരു കാര്യമാണ്......
ഈ സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു.....
SSLC & Plus2 ജയിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 😘😘😘
Back 2 storyyyyyyy😁
ദക്ഷൻ വണ്ടി ഓടിച്ച് നേരെ തറവാട്ടിലേക് യാത്രയായി.....
പാടത്തിനു കരയിൽ വണ്ടി വച്ചവൻ പടികൾ കയറി......
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ആ വീടും പരിസരവും നോക്കി അവൻ മുൻപോട്ട് നടന്നു..... വീടിനു മുന്നിലെത്തി അവൻ ഒരു ദീർഘശ്വാസം എടുത്ത് വരാന്തയിലേക് കയറി.... അടഞ്ഞു കിടന്നിരുന്ന വാതിൽ തള്ളി തുറന്നു.....
വാതിൽ തുറക്കുന്ന ശബ്ദം കൊണ്ട് നന്ദിനി തന്റെ ചുവടുകൾ നിഷ്‌ചലമാക്കി.....
അവൾ തിരിഞ്ഞു നോക്കി. അവർ പരസ്പരം കണ്ടു. അവളുടെ മുഖത്തു ഒരു പുഞ്ചിരി പടർന്നു...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്നാൽ ദക്ഷന്റെ മുഖത്തു അത്ഭുധമാണ് ഉണ്ടായത്...... അവൾ നടന്ന് വന്നു അവനു അരികിൽ ഇരുന്നു.... അവനും അവൾക്കരികിൽ അവൾക്ഭിമുഖമായി സ്ഥാനം പിടിച്ചു....