ന്റെ പൊന്നു മക്കളെ......
വന്നു ഞാൻ.....
പോയി വായിച്ചോ..... ഞാൻ ഒന്ന് ലവിടെ വരെ പോയിട്ട് വരാം 😬😬😬😬🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
ഭദ്ര 37
അവൻ എല്ലാവരെയും ഒന്ന് നോക്കി അവളുടെ കൈ പിടിച്ചു തറവാട്ടിലേക് നടന്നു..........അവർക്ക് പുറകെ തന്ത്രികളും കിച്ചുവും നടന്നു... ദക്ഷനും പോകാൻ ഒരുങ്ങവെ ഭദ്ര അവന്റെ കൈയിൽ പിടിച്ചു നിർത്തി.....
ദക്ഷൻ തന്റെ കൈകളിൽ പിടി മുറുകിയ അവളുടെ കൈകളിൽ നോക്കിയതിന് ശേഷം അവളെ നോക്കി.... അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു....ഭദ്ര : എനിക്കു... എനിക്കു എല്ലാം അറിയണം.....
ദക്ഷൻ അവൾ പറഞ്ഞത് എന്തെന്ന് മനസിലാക്കിയ വണ്ണം.... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
ഭദ്ര : കൊണ്ട് വന്നിട്ടുണ്ടോ??
അവൻ അതെ എന്ന് തലയാട്ടി..... നടകുവ്വൻ പറഞ്ഞു.... അവർ അങ്ങിനെ തറവാട്ടിലേക്ക് നടന്നു....
ഇതേ സമയം തറവാട്ടിൽ....
എല്ലാവരും ഉമ്മറത്തുണ്ട്.... ഭട്ടത്തിരിപ്പാട് കവടി നിർത്തി നോക്കുകയാണ്....
മുത്തശ്ശൻ : ദോഷങ്ങൾ ഇല്ലലോ??
ഭട്ടത്തിരി : ഇല്ല... എല്ലാം നല്ല രീതിയിൽ തന്നെ കലാശിച്ചിരിക്കുന്നു....
അതും പറഞ്ഞു അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു....
ഭട്ടത്തിരി : മാലിനി പോയി പൂജമുറിയിൽ നിന്നും തിരിയിട്ട് വിളക്ക് കൊണ്ട് വരിക.....
മാലിനി ശെരി എന്ന് തലയാട്ടി... നേരെ പൂജ മുറിയിലേക്ക് പോയി... അൽപ സമയത്തിന് ശേഷം മാലിനി വിളക്കുമായി വന്നു അദ്ദേഹത്തിന്റെ മുന്നിൽ നിന്നു.......
ഭട്ടത്തിരി എഴുനേറ്റ് നേരെ അവരെ എല്ലാവരെയും നോക്കി... ശേഷം പുറത്തേക്ക് നോക്കി.... അദ്ദേഹം നോക്കുന്നിടത്തേക്ക് നോക്കിയ എല്ലാവരും ഒന്നു ഞെട്ടി.... മുതിർന്നവർ എല്ലാ എഴുന്നേറ്റു..... അവർക്ക് എന്താണിവിടെ നടക്കുന്നത് എന്ന് അറിയാതെ നിൽക്കയാണ്....

ESTÁS LEYENDO
ഭദ്ര 🥀
Fanficപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...