ഇതേ സമയം പാലാഴി തറവാട്....
പവി : ഏട്ടൻ ഇങ്ങിനെ ടെൻഷൻ ആവണ്ട.... അവളിങ്ങു വരൂലേ....
മുത്തശ്ശി : അതെ.... അവളിങ്ങു വരൂടാ... നിന്റെ ടെൻഷൻ കാണുമ്പോൾ അവൾ കൊച്ചു കുഞ്ഞിനെ പോലെ ആണലോ....
സേതു : അവനു വാവാച്ചി ഇപ്പോളും ഒരു കുഞ്ഞ് തന്നെയാ അമ്മേ....
കിച്ചു : അവൾ എന്നോട് പറഞ്ഞില്ലല്ലോ പോകുന്ന കാര്യം...
മാലിനി : പറഞ്ഞാൽ നീ വിടില്ലലോ....
കിച്ചു : ഇങ്ങു വരട്ടെ..... കൊടുക്കന്നുണ്ട് ഞാൻ....
അതും പറഞ്ഞു കിച്ചു മുണ്ടും മടക്കി കുത്തി അകത്തേക്കു പോയി.... പുറകെ ചിരിച്ചു കൊണ്ട് പവിയും....
.
.
.
ഇതേ സമയം ദക്ഷൻ....
അവൻ വെച്ചരധന ഇല്ലാതെ പോയ രണ്ടു തറവാടിന്റെയും പൂർവികർ പണിത കാവിലേക്ക് എത്തിയിരുന്നു....
ഇത് വരെ നട തുറന്നു കണ്ടിട്ടില്ലാത്ത ആ ദേവിയുടെ മുന്നിൽ ഒരു നിമിഷം അവൻ കണ്ണുകൾ അടച്ച് തൊഴുതു.....
അൽപ സമയത്തിന് ശേഷം അവൻ താൻ കൊണ്ട് വന്ന എണ്ണയും തിരിയുമിട്ട് പ്രാർത്ഥിച്ചു നിന്നു....
![]()
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
പെട്ടന്നവനെ ഒരു ഇളം കാറ്റു വന്ന് തഴുകി.... ചുറ്റും മുല്ലപ്പൂ വാസന നിറഞ്ഞു..... അപ്പോൾ പുറകിൽ നിന്നും....
?? : തേജുവേട്ടാ....
അവൻ തിരിഞ്ഞു നോക്കി.... ആ ഇരുട്ടിൽ പൂർണ ചന്ദ്രൻ ഉദിച്ച പോലെ ഉള്ള അവളുടെ ചിരി അവനിൽ മറ്റൊരു അനുഭൂതി പരത്തി.....
ദക്ഷൻ : ഭദ്ര......
![]()
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ESTÁS LEYENDO
ഭദ്ര 🥀
Fanficപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...