ഇതേ സമയം കണ്ണന് കൈകുമ്പിളിൽ ഒതുങ്ങിയ ചാരു ഞെട്ടി എഴുന്നേറ്റു.... വിറച്ചു കൊണ്ടവൾ ചുറ്റും നോക്കി..... തന്റെ പാതിയെ കണ്ടവൾ അവനെ വാരി പുണർന്നു...
ഏട്ട.... ഏട്ടാ... 🥺🥺
ഒന്നുല്ല.... ഒന്നുല്ല പെണ്ണേ.... ഞാൻ ഇല്ലേ.....
എല്ലാം.... എല്ലാം അവസാനിക്കുവാൻ പോവുകയാ.... അവൾ... അവൾ വന്നു... ഞാൻ.... ഞാൻ കണ്ടു....
അവളുടെ വാക്കുകൾ ഇടറുന്നുണ്ടെങ്കിലും കണ്ണനെ ഭയപ്പെടുത്തിയില്ല.... അവന്റെ മുഖത്തു ഒരു പുഞ്ചിരി മാത്രമാണ് ഉയർന്നത്.....
അവൻ അവളെയും കൊണ്ടു തറവാട്ടിലേക് നടന്നു.....
തറവാട്ടിൽ.....
ചന്ദനമുട്ടിയുടെ മണം അവിടമാകെ പരന്നിരിക്കുന്നു..... തന്ത്രികൾ കലശ കുടത്തിനു മുന്നിൽ ഇരുന്ന കുത്തുവിളക്ക് എടുത്ത് കിച്ചുവിന് നേരെ നീട്ടി.... എല്ലാവരെയും നോക്കി അവൻ അതേറ്റു വാങ്ങി.....
തന്ത്രി : മരണമടഞ്ഞ പൂർവികരെയും കാവലായി നിലകൊണ്ട എല്ലാ ദേവ ജന്മങ്ങളെയും മനസ്സിൽ കരുതി ഇറങ്ങിക്കോളൂ.....പല ശബ്ദങ്ങളും കേൾകാം എന്നാൽ തിരിഞ്ഞു നോക്കരുത്.....
കിച്ചു ശെരി എന്ന് തലയാട്ടി....
പവിയെ ഒരു നോക്ക് നോക്കി അവൻ ഇറങ്ങി...... തന്ത്രികളുടെ പരികാർമികൾ കളത്തിന് ചുറ്റും കർപ്പൂരം നിരത്തി.... അവസാന പടിയിലേക് കടന്നു..... വീട്ടു പടിക്കൽ വരെ അച്ഛന്മാരും തന്ത്രികളും ജഗനും പിന്നാലെ പോയിരുന്നു.....തിരിഞ്ഞു നോക്കാതെ അവൻ പടികൾ ഇറങ്ങി മുന്നോട്ട് നടന്നു...
ജഗൻ: ഞാനും ചെല്ലട്ടെ??ചേട്ടൻ ഒറ്റക്ക്??
തന്ത്രി : വേണ്ട... അവനു കാവലുണ്ട്.....
അച്ഛന്മാരുടെ മുഖത്തെ പരിഭ്രമം തന്ത്രികൾക്ക് മനസിലാകാതിരുന്നില്ല....
തന്ത്രികൾ : എല്ലാം ശാന്തമാണ്.... അവനൊന്നും വരികയില്ല. ഹോമം അവസാനിക്കുമ്പോളേക്കും അവർ വരും....
തന്ത്രികൾ തിരിഞ്ഞു നടന്നു, പുറകെ അച്ഛൻമാരും.... ന്നാൽ എന്ത് കൊണ്ടോ ജഗന് അവനു പുറകെ പോകുവാൻ ആണ് തോന്നിയത്.... അവരെല്ലാം അകത്തു കയറി എന്ന് ഉറപ്പിച്ച് ജഗൻ പടികൾ ഇറങ്ങി കിച്ചുവിന് പുറകെ അനുഗമിക്കാൻ തുടങ്ങി...

YOU ARE READING
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക...