പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത...
ഭദ്രയുടെ കണ്ണുകൾ അവനിൽ പല ചിത്രങ്ങൾ മിന്നി മറയുന്നത് പോലെ വരുവാൻ കാരണമായി......
പുറത്ത് പെട്ടെന്ന് കോരി ചൊരിയുന്ന മഴ തുടങ്ങി.....
Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.
മംഗലത്ത് തറവാട്ടിൽ..... പൂജ മുറിയുടെ വാതിൽ പെട്ടെന്ന് തുറക്ക പെട്ടു...
മുത്തശ്ശൻ ( ദക്ഷന്റെ ) ഒരു ഭയത്തോടെ അവിടേക്ക് ചെന്ന് നോക്കി..... പെട്ടെന്ന് ദേവി രൂപത്തിന്റെ മുന്നിൽ വെച്ചിരുന്ന വിളക് മറിഞ് ദക്ഷന്റെ ജാതകത്തിലേക്ക് വീണു......നോക്കി നിൽക്കേ ആ ജാതകം അഗ്നിക്ക് ഇരയായി......
ഇവിടെ പാടതിനിപ്പുറത്തു....... ആ വീടും പരിസരവും കാറ്റൽ ആടി ഉലഞ്ഞു.....
പെട്ടെന്ന് ദക്ഷന്റെ കര വലയത്തിൽ ആയിരുന്ന ഭദ്ര തളർന്നു വീണു........കൂടെ കറന്റും വന്നു.....
അപ്പോൾ
ദക്ഷൻ : ഭദ്രേ...... ഭദ്രേ...ന്താ ന്താ പറ്റ്യേ???
അവൻ അവളെ തട്ടി വിളിച്ചു....
ദക്ഷൻ : ചാരൂ..... ചാരൂ..... ഇങ്ങു വാ
ദക്ഷന്റെ ഒച്ച കേട്ട് അവിടേക്ക് ചാരുവും കണ്ണനും വന്നു..... അവർ വന്നതും....
കണ്ണൻ : വാവേ.... ടാ.... ന്താ പറ്റ്യേ??
ചാരു : ന്തു പറ്റിതാ കൊച്ചേട്ട
ദക്ഷൻ : കറന്റ് പോയപ്പോൾ പേടിച്ചു ന്നെ വന്നു പിടിച്ചു..... പെട്ടന്ന് വീണു....
കണ്ണൻ അവളെ എടുത്ത് കട്ടിലിൽ കിടത്തി.... ചാരു വെള്ളം എടുത്തു കൊണ്ട് വന്നു കണ്ണന് കൊടുത്തു..... ദക്ഷൻ പോയി അമ്മയെ വിളിച്ചിട്ട് വന്നു... കൂടെ എല്ലാരും വന്നു.....