🥀 39 🥀

634 80 87
                                        

അടുത്ത ദിവസം......

രാവിലെ തന്നെ ശങ്കറും സേതുവും ചേർന്നു കാവൊക്കെ വൃത്തി ആക്കി... കാവിൽ തിരി ഇട്ടു തിരിച്ചു വന്നു..... അപ്പോളേക്കും തറവാട്ടിൽ എല്ലാരും ഉണർന്നിരുന്നു.....4 പേര് ഒഴികെ.... മറ്റാരും അല്ല പവി, അച്ചു, പിന്നെ നമ്മുടെ യുവ മിഥുനങ്ങൾ.....

ഭദ്ര അടുക്കളയിൽ നിന്നും നല്ല ചൂട് ചായയായി ആദ്യം വന്നത് അവളുടെ റൂമിലേക്ക്‌ തന്നെയാണ്.... അച്ചു നല്ല ഉറക്കാന്.... ഇന്നലെ വൈകി ആണ് രണ്ടാളും കിടന്നത്..... ഭദ്ര അടുത്തുള്ള മേശയിൽ ചായ വെച് അച്ചുവിനെ എഴുനേൽപ്പിച്ചു..... അച്ചു കുളിക്കുവാനായി പോയതും അവൾ നേരെ പോയത് കണ്ണന്റെ മുറി ലക്ഷ്യമാക്കി ആണ്.....

ചന്ദ്രൻ പോയതും സൂര്യൻ വന്നതും അറിയാതെ ഉറങ്ങുകയാണവർ.... ഭദ്ര ഒരു മടിയോടെ തന്നെ അവരുടെ വാതിലിൽ തട്ടി വിളിച്ചു....

ഭദ്ര : കണ്ണേട്ടാ.... ചാരു.... കണ്ണേട്ടാ.... എഴുനേൽക്കുന്നിലെ???

മറുതലക്കൽ നിന്നും ശബ്ദം കേൾക്കാതെ ആയപ്പോൾ അവൾ വാതിലിൽ ഒരു ആഞ്ഞു ചവിട്ട് കൊടുത്ത് അവിടെ നിന്നും കിച്ചുവിന്റെ മുറിയിലേക്ക് പോയി..... ചവിട്ടിന്റെ ശബ്‌ദം കെട്ട് കണ്ണൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു.... അവൻ ചുറ്റും ഒന്ന് നോക്കി നേരെ തന്റെ നെഞ്ചോട് ചേർന്നു അലിഞ്ഞു കിടക്കുന്ന ചാരുവിനെ നോക്കി പുഞ്ചിരിച്ചു.......

അവൻ പതിയെ അവളുടെ കേശഭാരത്തിൽ തഴുകി..... കൈവിട്ടു പോകാതെ തന്റെ സ്വപ്നം അവൻ സ്വന്തമാക്കി എന്ന ഭാവത്തിൽ അവനൊന്നു പുഞ്ചിരിച്ചു. അവൻ പതിയെ അവളെ അവനിൽ നിന്നും അടർത്തി മാറ്റി.....ശേഷം അവളെ നോക്കുവാൻ തുടങ്ങി.....

കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ, അവ അലങ്ങോലമായി കിടക്കുന്നു. അതിനിടയിൽ വാടിയ ഞെരിഞ്ഞാമർന്ന മുല്ലപ്പൂ , നെറ്റിയിലാകെ പടർന്നിരുകുന്ന സിന്ദൂരം, അവനായി മാത്രം വിരിഞ്ഞ പൂവിതൾ പോലുള്ള അവളുടെ ചുവന്ന അധരങ്ങൾ, അവളുടെ മാറോടു ചേർന്നു കിടക്കുന്ന താൻ കെട്ടിയ താലി......

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നെറ്റിയിൽ ഒരു ചുംബനം നൽകി..... മാറി കിടക്കുന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചു.... പതിയെ അവളെ തട്ടി വിളിച്ചു....

ഭദ്ര 🥀Where stories live. Discover now