അവൾ അകത്തു കയറിയതും അവൻ തന്റെ കൈകളിലേക് ഒന്നു നോക്കി......
മനസ്സിൽ എന്തോ ഉറപ്പിച്ച പോലെ അവൻ അതിനെ നോക്കി ചിരിച്ചു....എന്നാൽ അത് ഒരു സന്തോഷത്തിന്റെ പുഞ്ചിരി ആയിരുന്നില്ല....
അവൻ അത് കൈയിൽ ചുരുട്ടി എടുത്ത് അവളെ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി അവൻ പുറത്തേക് ഇറങ്ങി.... ശേഷം വണ്ടി എടുത്ത് മുന്നോട്ടു പോന്നു.....വണ്ടി ഓടിച്ചു അവൻ ജഗന്റെ വീടിനു മുൻപിൽ വന്നു നിന്നു ഹോൺ അടിച്ചു.... ഗേറ്റ് തുറന്ന് കിടക്കുകയാണെങ്കിലും അവൻ അകത്തേക്ക് കയറിയില്ല.... ഒരു വട്ടം കൂടി ഹോൺ അടിച്ചവൻ വണ്ടിയിൽ തന്നെ ജഗനായി കാത്തിരുന്നു.....
ഹോർണിന്റെ സൗണ്ട് കെട്ട് ആദ്യം പുറത്തേക്ക് വന്നത് ജിതൻ ആയിരുന്നു.... അവൻ ഒരു കൈയിൽ സിഗരറ്റുമായി പുറത്തേക്ക് വന്ന് നിന്നു....
ദക്ഷനെ കണ്ടു അവൻ ഗേറ്റ് ണ് അടുക്കലേക്ക് നടന്നു.... ന്നാൽ അവനെ മറി കടന്ന് ജഗൻ ദക്ഷനരികിലേക് വന്നു.... ജിതൻ പെട്ടെന്ന് ഒന്നു നിശ്ചലമായി അവരെ നോക്കി നിന്നു....
ജഗൻ : നിനക്ക് എന്നെ വിളിച്ചാൽ പോരായിരുന്നോ....
ദക്ഷൻ തല ഉയർത്തി നോക്കി... ജഗൻ ഒരു പുഞ്ചിരിയോടെ ആണ് അവനരികിൽ നില്കുന്നത്.... ദക്ഷൻ ഒരു ചിരിയോടെ തന്നെ അവന്റെ പോക്കറ്റിൽ നിന്നും ഒരു ചരട് എടുത്ത് ജഗന് നൽകി.....
ജഗൻ അവന്റെ നേർക്ക് ദക്ഷൻ നീട്ടിയ ചരട് കണ്ട് ഒന്നു അന്തളിച്ചു എന്ന് തന്നെ പറയാം.... അവൻ ഒരിക്കൽ കൂടി അതിലേക് നോക്കി ദക്ഷന്റെ തോളിൽ പിടിച്ച് സംസാരിക്കാൻ തുടങ്ങി....
ജഗൻ : നീ ഇത് നല്ലപോലെ ആലോചിച്ചിട്ടാണോ?? എല്ലാം ശുഭം ആകുമെന്ന് ഉറപ്പുണ്ടോ??
ദക്ഷൻ : ഇതിനൊരു അവസാനം കണ്ടേ തീരു..... നീ ഇതു വാങ്ങു...
ജഗൻ : അപ്പോ ഭദ്ര??
ദക്ഷൻ : അവൾ ശ്രെദ്ധിച്ചടില്ല..... ഒരു കുരുതി ഉറപ്പാണ്..... അതിലേക് നയിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത് എല്ലാം..... ഇതോടെ എല്ലാം അവസാനിക്കണം..... അവസാനിപ്പിക്കും ഞാൻ....
അതും പറഞ്ഞു അവൻ തന്റെ കൈയിലെ ചരട് ജഗന്റെ കൈകളിലേക് ചേർത്ത് വെച്ചു...

VOUS LISEZ
ഭദ്ര 🥀
Fanfictionപറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത...